 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


പലവക


ഗള്‍ഫ് സുഹൃത്തുക്കള്‍ കരുതിയിരിക്കേണ്ടത്


ആരിഫ് പി.പി (കണ്‍വീനര്‍, ആര്‍.എസ്.സി മദാം, ഷാര്‍ജ)


നമ്മുടെ ഭാര്യ, മകന്‍, മകള്‍, പെങ്ങള്‍ തുടങ്ങിയവരെ നഷ്ടപ്പെട്ട് പോകാതിരിക്കാന്‍ താഴെ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

(1)  നമ്മുടെ വീടുകളില്‍ പരസ്പര ദര്‍ശനം അനുവദനീയമായവരെ മാത്രം പ്രവേശിപ്പിക്കുക.
(2) ഇസ്‌ലാമിക വസ്ത്ര ധാരണം നിര്‍ബന്ധമാക്കുക, കുടുംബാംഗങ്ങള്‍  ഷോപ്പിങ്ങിനിറങ്ങുന്നത് തടഞ്ഞ് വസ്ത്രങ്ങള്‍ വീട്ടിലെത്തിച്ച് കൊടുക്കുക.
(3) ഇന്റര്‍നെറ്റ്, ടി.വി, സി.ഡികള്‍ എന്നിവയില്‍ ജാഗ്രതയുണ്ടാവുക.
(4) ഭര്‍ത്താവിനൊപ്പവും/വിവാഹം ഹറാമായ മുതിര്‍ന്നവര്‍ക്കൊപ്പവുമല്ലാതെ ഒരു   സ്ത്രീയെയും യാത്ര ചെയ്യാന്‍ വിടരുത്.
(5) സ്ത്രീകള്‍ എത്ര തന്നെ പരിചയമുള്ള റൂട്ടിലാണെങ്കിലും യാത്ര ഒറ്റക്ക് പാടില്ല.
(6) വീടിന് ചുറ്റുമതിലും ഗൈറ്റും സ്ഥാപിക്കുക. കുടുംബനാഥന്റെ അഭാവത്തില്‍  കുട്ടികള്‍ക്ക് ഫോണ്‍ ഉപയോഗപ്പെടുത്താന്‍ കഴിയാതെ നോക്കുക.
(7) കുടുംബനാഥന്റെ അഭാവത്തില്‍ വീട്ടിലും വളപ്പിലും പുരുഷന്മാരെ കൂലിവേലക്ക് വിളിക്കുന്നത് ഒഴിവാക്കുക. അന്യന്മാരെ വിളിക്കാതെ വീട്ടിലെയും പറമ്പിലെയും    പണികള്‍ വീട്ടുകാര്‍ തന്നെ എടുക്കുക.
(8) പെട്ടെന്നുണ്ടാകുന്ന ഇലക്ട്രിക് തകരാര്‍, മോട്ടാര്‍ ട്രബ്ള്‍, ആശുപത്രി കേസ്സ് എന്നിവക്ക് വീട്ടുകാരുടെ മഹ്‌റമായിട്ടുള്ള ഒരാളെ പറഞ്ഞൊപ്പിച്ച് മാത്രം നാട് വിടുക.
(9)  വീട് പണിയും മുമ്പ് അയല്‍ക്കാരുടെ സാംസ്‌കാരിക നില ഭദ്രമാണോ എന്നുറപ്പാക്കുക
(10) സ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പോക്കറ്റ് മണി നല്‍കുന്നത് പരമാവധി ഒഴിവാക്കുക.  നല്‍കുന്ന പണത്തിന് അതാതു ദിവസം കണക്കു തയ്യാറാക്കാന്‍ ശീലിപ്പിക്കുക.
(11) രണ്ട് കൊല്ലത്തിലൊരിക്കല്‍ ലീവ് എന്നതിനു പകരം സാധ്യമായത്ര വേഗത്തില്‍  നാട്ടിലേക്ക് എന്ന ചിന്ത നിലനിര്‍ത്തുക.
(12) കുടുംബത്തോടൊപ്പമുണ്ടാകുന്ന നാളുകളില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം പരമാവധി മണിക്കൂറുകള്‍ ചെലവിടണം. ഭാര്യയും മകളും സഹോദരിയും മാതാവും ജമാഅത്തായി നിസ്‌കരിക്കുന്നതിന് സമ്മര്‍ദ്ധം ചെലുത്തിക്കൊണ്ടിരുന്നാല്‍ വീട്ടില്‍ നന്മയുടെ അന്തരീക്ഷം വര്‍ദ്ധിക്കും.
(13) അധ്വാനത്തിന്റെ മൂല്യം തിരിച്ചറിയുകയും കുടുംബത്തെ അറിയിക്കുകയും ചെയ്യുക. കഷ്ടപ്പെട്ട് സമ്പാദിക്കുന്നത് നാട്ടില്‍ അടിച്ചുപൊളിക്കാന്‍ കുടുംബത്തെ അനുവദിക്കരുത്. കാരണങ്ങള്‍ അന്വേഷിച്ച് അത്യാവശ്യത്തിന് മാത്രം പണം നല്‍കുക. നാളെയുടെ ജീവിതം സുഖപ്രദമാക്കുന്ന സല്‍ജീവിതം നിലനിര്‍ത്തുക