ഖുര്‍ആന്‍ പാരായണം
ഖുര്‍ആന്‍ അല്ലാഹുവിന്റെ വചനമാണ്. പരിശുദ്ധ റമളാനിലാണ് ഖുര്‍ആന്‍ അവതരിച്ചത്. ഒട്ടേറെ പ്രതിഫലമുള്ള ഒരു പുണ്യ കര്‍മ്മമാണ് ഖുര്‍ആന്‍ പാരായണം. ഒരു ഗുരുനാഥനില്‍ നിന്നും നേരിട്ട് പഠിച്ച് പരിശീലിക്കേണ്ടതാണത്. പാരായണ ശാസ്ത്രമായ തജ് വീദ് നിയമങ്ങള്‍ അനുസരിച്ച് ഓതാന്‍ പരിശീലിച്ച ഒരു ഗുരുനാഥന്റെ മുമ്പില്‍ ഖുര്‍ആന്‍ ഓതി കേള്‍പ്പിക്കണം. അപ്രകാരം തെറ്റുകള്‍ കൂടാതെ പാരായണം ചെയ്യാന്‍ പ്രാപ്തമാവുന്നത് വരെ നമ്മുടെ പാരായണം ശരിയാണെന്ന ധാരണ വച്ചു പുലര്‍ത്തിക്കൂടാ. ശരിയായ രീതിയില്‍ ഖുര്‍ആന്‍ പാരായണം അഭ്യസിക്കേണ്ടത് നമ്മുടെ ആരാധനകള്‍ സ്വീകാര്യമാവാന്‍ അത്യന്താപേക്ഷിത മാണ്.
കേരള മലബാര്‍ ഇസ്‌ലാമിക് ക്ലാസ് റൂമില്‍ നടന്നു വരുന്ന ബഹു: അബ്ദു റഷീദ് സഖാഫി ഉസ്താദിന്റെ ഓണ്‍ലൈന്‍ ഖുര്‍ആന്‍ പാരായണ പരിശീലന ക്ലാസ്സ് ഖുര്‍ആന്‍ പഠിതാക്കള്‍ക്ക് വലിയൊരനുഗ്രഹമാണ്. തജ് വീദ് നിയമങ്ങള്‍ വിശദീകരിച്ച് പഠിക്കാന്‍ ആവുന്നതോടൊപ്പം ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചു തെറ്റുകള്‍ തിരുത്താനുള്ള അവസരം കൂടി ഈ ക്ലാസ്സിലുണ്ട്. ലൈവ് ആയി ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് ക്ലാസ്സിന്റെ റെക്കോര്‍ഡ് ഉപയോഗപ്പെടുത്തിയും ശരിയായ ഖുര്‍ആന്‍ പാരായണത്തെക്കുറിച്ച് മനസ്സിലാക്കാം