 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 ജൂൺ 13, തിങ്കളാഴ്‌ച

വിതക്കാൻ മാത്രം ജനിച്ചവർ


പ്രവാസ ജീവിതം…… നരകതുല്യം…….
കുടുംബങ്ങൾക്കോ…… സ്വർഗതുല്യം..

ഞങ്ങൾ മരുഭൂമിയിലെ ചൂടിനോടും
മരം കോച്ചുന്ന തണ്ണുപ്പിനോടും പടവെട്ടി തളരുമ്പോൾ………..
അവരോ.. അക്കങ്ങൾ നിറഞ്ഞ കടലാസുമായി
ബാങ്കുകൾ കയറിയിറങ്ങുന്നു

ഞങ്ങൾ ഉള്ളിക്കറിയും ഉണങ്ങിയ കുബ്ബൂസുമായി
വിശപ്പടക്കു‌മ്പോൾ
അവർ സൽക്കാരങ്ങളൊരുക്കി
അഥിതികളെ കാത്തിരിക്കുന്നു………….

ഞങ്ങൾ പിസ്ത്തയും ബദാമും പാൽ‌പ്പോടിയും
അത്തറുമായ് വരു‌മ്പോൾ
അവർ ചക്കയും മാങ്ങയും അച്ചാറും
ഏത്തക്കയുമായ് യാത്രയാക്കുന്നു……….

ഞങ്ങൾ അവരെക്കുറിച്ചോർത്തു
കരയു‌മ്പോൾ
അവർ ദിർഹമിന്റെ മൂല്യം നോക്കി
കത്തുകളയച്ചുകൊ‌ണ്ടിരിക്കുന്നു……………..



ഞങ്ങൾ വിതക്കാൻ മാത്രം വിധിക്കപെട്ടവർ…….!!!!!!!

അവർ കൊയ്യാൻ കാത്തിരിക്കുന്ന ഭാഗ്യവാന്മാർ…….!!!!!!!!

2 അഭിപ്രായങ്ങൾ: