 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2012 മാർച്ച് 28, ബുധനാഴ്‌ച

അള്ളാഹുവിന്റെ അതിഥികൾക്കു വഴികാണിക്കാൻ നിങ്ങൾ തയ്യാറുണ്ടോ……?


മക്കയിലും മദീനയിലും ഹജ്ജ് വളണ്ടിയറായി പ്രവർത്തിക്കാൻ താല്പര്യമുണ്ടോ? പുണ്യസ്ഥലങ്ങളിൽ വളണ്ടിയറാവാൻ താല്പര്യവും പ്രാപ്തിയുമുള്ള സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 25നു 50നും മധ്യേ. ഹജ്ജ് സേവന കാര്യങ്ങളിൽ മുൻപരിച്ചയമുള്ളവരും, ആരോഗ്യവാനും ഇംഗ്ലീഷ് ഹിന്ദി അറബിക് ഭാഷകൾ കൈകാര്യം ചെയ്യാൻ കഴിവുള്ളവരായിരിക്കണം. അപേക്ഷകർ കേന്ദ്ര ഹജ്ജ് കമ്മിറ്റി, കേരളാ ഹജ്ജ് കമ്മിറ്റി സംഘടിപ്പിച്ച ട്രൈനിങ് ക്യാമ്പിൽ പങ്കെടുത്തവരായിരിക്കണം. അപേക്ഷകരുടെ കുടുംബാംഗങ്ങളാരും ഈ വർഷം ഹജ്ജിനുണ്ടാവരുത്. പഞ്ചായത്ത് ജീവനക്കാർ, അധ്യാപകർ എന്നിവർ അപേക്ഷിക്കണ്ട.
വിശദവിവരം www.keralahajjcommittee.org

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ