 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2012 ഏപ്രിൽ 19, വ്യാഴാഴ്‌ച

കേരളയാത്രയ്ക്ക് മഞ്ചേരിയില്‍ ആവേശോജ്വല സ്വീകരണം.

3 shal aniyikkunnu

മഞ്ചേരി : കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ നടത്തുന്ന കേരളയാത്രയ്ക്ക്‌ മഞ്ചേരിയില്‍  സ്വീകരണം നല്‍കി. പച്ചക്കറി ഉല്‍പന്നങ്ങളുടെ മായംചേര്‍ക്കല്‍ നിര്‍ത്തലാക്കാന്‍ അധികൃതര്‍ കര്‍ശന പരിശോധനനടത്തണമെന്നും, സംസ്‌ഥാനത്തെ കൃഷിയോഗ്യമായ മുഴുവന്‍ പ്രദേശങ്ങളും പച്ചക്കറി ഉല്‍പാദനത്തിന്‌ സര്‍ക്കാര്‍ സഹായം ചെയ്യണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍ ആവശ്യപ്പെട്ടു.  
എസ്‌വൈഎസ്‌ സംസ്‌ഥാന സെക്രട്ടറി പേരോട്‌ അബ്‌ദുറഹിമാന്‍ സഖാഫി ഉദ്‌ഘാടനം ചെയ്‌തു. മഞ്ഞപ്പറ്റ ഹംസ മുസല്യാര്‍ ആധ്യക്ഷ്യം വഹിച്ചു. ഹബീബ്‌ കോയതങ്ങള്‍ ചെരയ്ക്കാപറമ്പ്‌ പ്രാര്‍ഥന നടത്തി. സ്വാമി വിശ്വഭദ്രാനന്ദശക്‌തിബോധി, സൈനുദ്ദീന്‍ സഖാഫി ഇരുമ്പുഴി,  യൂസുഫു
ല്‍ ജീലാനി വൈലത്തൂര്‍, അലി ബാഫഖി തങ്ങള്‍, ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി തങ്ങള്‍, സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങള്‍,
അഡ്വ. സി. ശ്രീധരന്‍നായര്‍,  സി. വാസുദേവന്‍, വി. സുധാകരന്‍, ഒ.കെ. തങ്ങള്‍, സബാഹ്‌ പുല്‍പറ്റ, ബാബു കാര്‍ത്തികേയന്‍, എം. രാജന്‍, കെ. ഫിറോസ്‌ ബാബു, ബഷീര്‍ കല്ലായി, അസൈനാര്‍ സഖാഫി കുട്ടശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.  യാത്രയുടെ ഭാഗമായി പ്രവര്‍ത്തകര്‍ ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്ക്‌ പഴങ്ങള്‍ വിതരണം ചെയ്‌തു. ഇന്നലത്തെ ജില്ലയിലെ സമാപന പരിപാടിയായിരുന്നു നഗരത്തില്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ