 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2013 ജൂലൈ 11, വ്യാഴാഴ്‌ച

തിരുവമ്പാടിയില്‍ അന്താരാഷ്ട്ര വിമാനത്താവളം


courtesy :pullooramparavarthakal.blogspot.in


        മലബാറിലെ ഒരേ ഒരു രാജ്യാന്തര വിമാനത്താവളത്തിന്റെ വികസനം ​വഴിമുട്ടി നില്ക്കുമ്പോള്‍ തിരുവമ്പാടി വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു. കരിപ്പൂര്‍ വിമാനത്താവള വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നൂറു കണക്കിന് ഏക്കര്‍ ഭൂമി ഇനിയും ആവശ്യമായതിനാല്‍ സ്ഥലമേറ്റെടുക്കല്‍ അനന്തമായി നീണ്ടു പോകുന്നതിനാലും, തടസ്സവാദങ്ങള്‍ ഉയരുന്നതിനാലും കരിപ്പൂര്‍ വിമാനത്താവളത്തെ അഭ്യന്തര വിമാന സര്‍വീസിനു മാത്രമായി ഉപയോഗിച്ചു കൊണ്ട് സ്ഥലം ആവശ്യത്തിന് ലഭിക്കുന്ന ഒരു സ്ഥലത്ത് പുതിയ ഒരു അന്താരാഷ്ട്ര വിമാനത്താവളം പണിയുക എന്ന ആശയം ഉയര്‍ന്നു വന്നത് ഏകദേശം രണ്ടു വര്‍ഷം മുന്‍പാണ്. അന്നു മുതല്ക്കേ തിരുവമ്പാടിയുടെ പേരാണ് ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത്. (ഈങ്ങാപ്പുഴയുടെ പേരും ഉയര്‍ന്നു വന്നിരുന്നു) തിരുവമ്പാടി റബര്‍ എസ്റ്റേറ്റിന്റെ ഭാഗമായ 1000 ഏക്കര്‍ റബര്‍ തോട്ടം ഇതിനായി എളുപ്പത്തില്‍ ഏറ്റെടുക്കാന്‍ കഴിയുമെന്നത് ഇതിനു സാധ്യത കൂട്ടി. 2011ല്‍ ഇക്കാര്യങ്ങള്‍ പൊതുജന ചര്‍ച്ചകളിലേക്ക് കടന്നു വന്നത് റിയല്‍ എസ്റ്റേറ്റ് ഏജന്റുമാര്‍ വഴിയായിരുന്നു. എന്നാല്‍ പിന്നീട് ഇതേ കാര്യത്തെ  സംബന്ധിച്ച് ഹിന്ദു ദിനപത്രത്തില്‍ വാര്‍ത്ത വന്നതോടെ സ്ഥിരീകരണമായി.


                          ധനം ദ്വൈവാരികയില്‍ വന്ന വാര്‍ത്ത ഹൈലൈറ്റ് ചെയ്തിരിക്കുന്നു.
           
             എന്നാല്‍ ചര്‍ച്ചകള്‍ നടന്നു എന്നല്ലാതെ കഴിഞ്ഞ രണ്ടു വര്‍ഷമായി  കാര്യമായ നടപടിയൊന്നും ഉണ്ടായില്ല. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ ഭാഗമായി കൂടുതല്‍ സ്ഥലമേറ്റെടുക്കേണ്ടി വരുമ്പോള്‍ ഉണ്ടാകുന്ന തടസ്സവാദങ്ങളെ മറികടക്കാനുള്ള ഒരു തന്ത്രമാണ് എന്ന് സംശയിക്കേണ്ടി വരുമെങ്കിലും. മാധ്യമങ്ങളില്‍ പുതിയ വിമാനത്താവളത്തെക്കുറിച്ച് ചര്‍ച്ചകള്‍  ഇപ്പോള്‍  സജീവമാകുന്നുണ്ട്. മലയാളത്തിലെ പ്രമുഖ വാണിജ്യ വ്യവസായ ദ്വൈവാരികയായ  ധനത്തിന്റെ 2013 ജൂണ്‍ മാസത്തിലെ ആദ്യ ലക്കത്തില്‍ തിരുവമ്പാടിയുടെ സാധ്യതകളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.

                                 തിരുവമ്പാടി റബര്‍ എസ്റ്റേറ്റിന്റെ ഗൂഗിള്‍ എര്‍ത്ത് ചിത്രം 
           
      ധനം ദ്വൈവാരികയില്‍ തിരുവമ്പാടിയെക്കുറിച്ച് സൂചിപ്പിക്കുന്നത് സ്ഥലം ഏറ്റവും എളുപ്പത്തില്‍ ഏറ്റെടുക്കാന്‍  സാധിക്കുന്നയിടം എന്നതാണ്. അതു കൊണ്ടു തന്നെ പുതിയ വിമാനത്താവളം പണിയുകയാണെങ്കില്‍ അതു തീര്‍ച്ചയായും നമ്മുടെ തിരുവമ്പാടിയിലായിരിക്കും.  കരിപ്പൂരിലെ നിലവിലുള്ള അന്താരാഷ്ട്ര വിമാനത്താവളം ഒഴിവാക്കി പുതിയ ഒരു വിമാനത്താവളം പണിയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്, എങ്കിലും തിരുവമ്പാടിയില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം എന്നത് വിദൂരഭാവിയില്‍ സംഭവിച്ചു കൂടാതില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ