 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 ജൂൺ 26, ഞായറാഴ്‌ച

ഗൾഫുക്കാരൻ


ഗൾഫുക്കാരൻ


ഫാബി. പി കെ സി
നിങ്ങളുടേയോ നിങ്ങളുടെ മക്കളുടേയോ രചനകൾ പ്രസിദ്ധീകരിക്കണമെങ്കിൽ ഞങ്ങൾക്കയക്കുക ssfkry@gmail.com




ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും ബട്ടൻസ് പൊട്ടിയ ഷർട്ടു ധരിച്ച് പേജുകൾ തുന്നിക്കെട്ടിയെടുത്ത നോട്ട്ബുക്കുമായി അവൻ സ്ക്കൂളിലേക്ക് പോയിക്കൊണ്ടേയിരുന്നു…… എഴുതാനൊരു പേന കടം ചോദിച്ചപ്പോൾ കൂട്ടുക്കാരന്റ് മറുപടി, “നിന്റെ ബാപ്പ ഗൾഫിലല്ലേ…………“

കഞ്ഞിവെക്കാൻ രണ്ട് രൂപയുടെ അരിക്കുവേണ്ടി റേഷൻ കടയുടെ വരാന്തയിൽ ക്യൂ നിൽക്കു‌മ്പോൾ പുറകിൽ നിൽക്കുന്ന വയസൻ ചോദിച്ചു  “നിന്റെ ബാപ്പ ഗൾഫിലല്ലേ…………“

ഗൾഫിൽ നിന്നും ആകെയുള്ള സമ്പാദ്യമായ ആസ്മയും പ്രഷറും ‌ഷുഗറുമായി പിതാവു വീട്ടിൽ വന്നു കിടപ്പായി ആരും തിരിഞ്ഞു നോക്കിയില്ല. എന്ത്യേ..? അവൻ ഗൾഫുക്കാരനല്ലേ………



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ