 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 ജൂൺ 5, ഞായറാഴ്‌ച

സ്വപ്നങ്ങൾ പൂവണിയുമ്പോൾ.......

ന്നും വളർച്ചയുടെ പാതയിലായിരുന്നു കാരശ്ശേരിയിലെ സുന്നി പ്രസ്ഥാനം. ആഗ്രഹിച്ചെതെല്ലാം നേടിയും പണിത്തും അവർ ചരിത്രം തിരുത്തികൊണ്ടേയിരുന്നു.ഇതിൽ പണി നടന്നുക്കൊണ്ടിരിക്കുന്ന സി എം സെന്ററും ഉൾപ്പെടും. ഇല്ലായ്മയിൽ നിന്നും മുളച്ച് പൊന്തിയ ഈ പ്രസ്ഥാനത്തിനു ഇന്ന് കാരശ്ശേരിയിൽ മറ്റാ‍ർക്കും അവകാശപ്പെടാനാകാത്ത ഒരു അസ്ഥിത്വവും ഒത്തൊരുമയുമുണ്ട്.
            കാരശ്ശേരിയിലെ സുന്നി പ്രസ്ഥാനത്തെ കുറിച്ച് ചർച്ച ചെയ്യുമ്പോൾ എൻ. സി കോയക്കുട്ടി ഹാജിയെ സ്മരിക്കാതെവയ്യ. സുന്നി പ്രസ്ഥാനം കാരശ്ശേരിയിൽ വേരോടാൻ അദ്ദേഹത്തിന്റെ പ്രവർത്തനം എടുത്തുപറയേണ്ടതാണ്. സുന്നി പ്രസ്ഥനത്തിനു നേത്രതം കൊടുത്ത മറ്റു നേതാക്കളായിരുന്നു മർഹൂം പി. കെ ആലിക്കുട്ടി മാസ്റ്ററും, മർഹൂം കെ ഇ അബൂബക്കർ ഹാജിയും ആദർശ്ത്തിനദീതമായി ഒന്നിനും വിലകൽ‌പ്പിക്കാത്ത, ആശയവും ആദർശവും ആർക്കു മുന്നിലും അടിയറവു വെക്കാതെ അവർ പ്രസ്ഥാനത്തെ വളർത്തിപ്പോന്നു.
            യു. എൻ കുഞ്ഞോയി ഹാജി സുന്നി സെന്റെർ, കാരശ്ശേരിയിലെ സുന്നത്ത് ജമാ‍‌ആത്ത് പ്രവർത്തകരുടെ വളരേക്കാലത്തെ   പ്രയത്‌നത്തിന്റെ പൂർത്തീകരണമാറ്യിരുന്നു കാരശ്ശേരി സുന്നി സെന്റെർ. ഉള്ളാൾ തങ്ങളുടെ പരിശുദ്ധ കരങ്ങളാൽ ഉൽഘാടനം ചെയ്യപ്പെട്ട ഈ മന്ദിരം ദീനീ പ്രവർത്തനത്തിനും വിദ്യാഭ്യാസത്തിനും ചർച്ചകൾക്കും ഒരു തലസഥാനമായി.
            എൻ. പി അബൂബക്കർ ഹാജി വഖ്ഫായി നൽകി, എ പി ഉസ്താദ് മുഖേന ലഭിച്ച പള്ളിയാണ് അൽ ഈമാൻ മസ്ജിദ്, പള്ളി നിർമ്മാണത്തിനു നാട്ടിലേയും വിദേശത്തേയും പ്രവർത്തകരുടെ സഹായം വിലമതിക്കാനാവാത്തതാണ്. 2003 ഒക്ടോബർ 1 നു എ പി ഉസ്താദ് ജനങ്ങൾക്ക് സമർപ്പിച്ചു.
            സുന്നി പ്രസ്ഥാനത്തിന്റെ അന്തസ്സായി ഉയർന്നുവരുന്ന സി എം സെന്റെർ പ്രവർത്തകർക്ക് ആവേശമാണ്. വളരെ ത്വരിതഗതിയിൽ പണിനടക്കുന്ന ഈ സമുച്ചയത്തിനു പ്രവാസി - പ്രദേശ  പ്രവർത്തകരുടെ സാമ്പത്തിക സഹായവും ശാരീരിക സഹായവും വളരേ വലുതാണ്. സാമ്പത്തിക സഹായത്തിനു ഗൾഫ് രാജ്യങ്ങളിൽ ഒരോ യൂണിറ്റ് പ്രവർത്തിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

1 അഭിപ്രായം: