താമരശ്ശേരി ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ പീടികപാറ സെക്ഷനിലെ ഫോറസ്റ്റ് ഗാർഡുമാരായ പി അശ്‌റഫ്, എം പി റഹ്മത്ത് എന്നിവരുടെ നേത്രതത്തിൽ നാട്ടുക്കാരായ മുഹമ്മദലി (ആലിക്ക), പൊയിലിൽ അബ്ദു, കിഴക്കയിൽ റഹ്‌മത്ത് എന്നിവരുടെ സഹായത്താൽ വീടിനു ഭീഷണിയായിരുന്ന മൂർഖൻ പാമ്പിൻ മുട്ടക്കൾ എടുത്തുമാറ്റി.
കാരശ്ശേരി കളത്തിങ്ങൽ ശരീഫ് കാരശ്ശേരിയുടെ വീടിനോട് ചേർന്ന മതിലിൽ നിന്നാണു ഒരു ഡസനോളം വരുന്ന പാമ്പിൻ മുട്ടകൾ കണ്ടെടുത്തത്. മുട്ടകൾ എടുത്തുമാറ്റാൻ ആലിക്ക കാണിച്ച ധൈര്യവും പരിചയപാടവവും നാട്ടുക്കാർക്കെന്നപോലെ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും പുത്തനനുഭവമായി. ഒരുപാടു നാട്ടുക്കാർ സ്ഥലത്ത് സന്നിഹിതരായിരുന്നു. പാമ്പിൻ മുട്ടകൾ ഫോറസ്റ്റിൽ നിക്ഷേപിക്കുമെന്ന് ഫോറസ്റ്റ് ഗാർഡുമാർ അറീച്ചു.



വളരേ നല്ല മുട്ടകൾ
മറുപടിഇല്ലാതാക്കൂ