 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 ജൂലൈ 11, തിങ്കളാഴ്‌ച

സി എം സെന്റർ ഒരുങ്ങി; പുതിയൊരു റമളാനിനെ വരവേൽക്കാൻ.

      വളരെ ത്വരിതഗതിയിലായിരുന്നു സി എം സെന്റെറിന്റ് പണി പുരോഗമച്ചിരുന്നത്. ഇപ്പോൾ അണ്ടർ ഗ്രൌണ്ട് ഫ്ലോർ ഉപയോഗിക്കാവുന്ന വിധത്തിൽ പണി തീർന്നിരി ക്കുന്നു. ഇനി സ്ത്രീകൾക്കുള്ള ഖുർ‌ആൻ ക്ലാസ് മുതൽ ഒരു വലിയ സമൂഹ നോമ്പ് തുറ‌‌വരെ സംഘടിപ്പിക്കാൻ മാത്രം സജ്ജമായിരിക്കുന്നു ഇന്ന് സി എം സെന്റെർ. ഏകദേശം ഇരുന്നൂറു പേർക്കിരിക്കാൻ കഴിയുന്ന അണ്ടർ ഗ്രൌണ്ട് ഹാളിനു സുശക്തമാ യ എയർ പാസേജ് ഉള്ളവയാണ്. ഇരുവശങ്ങളും ഓപണായതുകൊണ്ട് ഒരു അണ്ടർ ഗ്രൌണ്ട് അനുഭവം തീരെ ഉണ്ടാവാനിടയില്ല. അതുപോലെ അണ്ടർ ഗ്രൌണ്ടാ യതു കൊണ്ട് റോഡിലുള്ള നേർക്കാഴ്ച്ച തീരേയില്ലതാനും. ഫില്ലറുകൾക്കിടയി ൽ മണ്ണിട്ടു നികത്തൽ പൂർത്തിയായിട്ടുണ്ട്. അണ്ടർ ഗ്രൌണ്ടിലേ ക്കുള്ള വഴിക്കുള്ള പണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. വരും ദിവസങ്ങളിൽ പണി പൂർത്തിയാകുമെന്ന് സി എം സെന്റെർ കൊ – ഓർഡിനേറ്റർ കെ സി മജീദ് സാഹിബ് അറീച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ