കാത്തിരിക്കുന്നവന്റെ സമയത്തിന്റെ വിലയ്ക്കും അക്ഷമക്കും വിരാമമായി എസ് എസ് എഫ് കാരശ്ശേരി യൂണിറ്റ് ബസ്സ് സമയ ബോർഡ് തൂക്കി. ചീപ്പാൻ കുഴി ബസ്സ് സ്റ്റോപ്പിലും തേക്കിൻചുവട് ബസ്സ് സ്റ്റോപ്പിലും തൂക്കിയ ബോർഡിൽ ചെറുവാടി, മുക്കം, എടവണ്ണപ്പാറ എന്നീ സ്ഥലത്തേക്കുള്ള ബസ്സുകളുടെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. കോഴിക്കോട്, താമരശ്ശേരി, എരഞ്ഞിമാവ്, മാവൂർ എന്നീ സ്ഥലങ്ങളിലെ ബസ്സുകൾ പ്രത്യേകം തരം തിരിച്ചത് യാത്രക്കാർക്കു കൂടുതൽ സൌകര്യപ്രതമാകും. നിലവിൽ ചീപ്പാൻ കുഴി ബസ്സ് സ്റ്റോപ്പിലും തേക്കിൻചുവട് ബസ്സ് സ്റ്റോപ്പിലുമുള്ള പോലെ ഒരു സമയ വിവര പട്ടിക പീടിക ബസ്സ് സ്റ്റോപ്പിലും സ്ഥാപിക്കുമെന്ന് പ്രോഗ്രാം കൺട്രോളർ അൽത്താഫ് പി പി അറീച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ