2011 ജൂലൈ 31 ഞായറാഴ്ച്ച റമളാനിന്റെ പൊന്നമ്പിളി മാനത്തു കണ്ടപ്പോൾ കാരശ്ശേരിക്കാർ ദിഖ്‌റിന്റെ മാസമരിക മന്ത്രങ്ങളിൽ ലയിച്ചിരിക്കുകയായിരുന്നു. വൈകിട്ട് ഏഴുമണിക്കു പുതിയ സി എം സെന്റെറിന്റെ ഗ്രൌണ്ട് ഫ്ലോറിൽ തുടങ്ങിയ ദിഖ്‌റിൽ നിറഞ്ഞ സദസായിരുന്നു. രാത്രി പത്തുമണി വരേ നീണ്ട പരിപാടിയിൽ ഉത്ബോധനവും ഉൽഘാടനവും അൽ ഈമാൻ ജുമാ മസ്ജിദ് ഖാസി ബഹു:ഹാജി കെ സി അബ്ദുൽ അസീസ് ദാരിമി നിർവഹിച്ചു. ഉത്ബോധനക്ല്ലാസിൽ ഉരു വിശ്വാസി എങ്ങിനെ റമളാനി നെ വരവേൽക്കണമെന്ന് അദ്ദേഹം വിവരിച്ചു. എ. കെ കാസിം സഖാഫി, ടി കെ മുനീർ സഖാഫി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. ദിഖിറിനു ശേഷം നടന്ന തറാവീഹി ലും വൻ ജന പങ്കാളിത്തമുണ്ടായിരുന്നു. ഏകദേശം അർധ രാത്രിയോടുകൂടി തറാവീഹും വിത്വറും അവസാനിച്ചു,

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ