കാന്തപുരമുസ്താദിന്റെ രണ്ടാം കേരള യാത്രക്ക് നാടുകളിൽ ഒരുക്കങ്ങൾ തുടങ്ങി. 2012 ഏപ്രിൽ 12നു കാസർഗോഡിൽ നിന്നും ആരംഭിക്കുന്ന കേരള യാത്ര മൂല്യബോധം നഷടപെട്ട കേരള സമൂഹത്തെ ബോധവൽകരിക്കുക എന്ന ലക്ഷ്യത്തോടെയാണു. “മാനവികതയെ ഉണർത്തുക ” എന്ന പ്രമേയവുമായി SYS, SSF, SJM, SMA,എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണു യാത്ര സംഘടിപ്പി ക്കുന്നത്. കേരളത്തിലെ 14 ജില്ലകളിൽ 16 ദിവസങ്ങൾ കൊണ്ട് പര്യടനം നടത്തി ഏപ്രിൽ 26നും യാത്ര തിരുവനന്തപുരത്ത് സമാപിക്കും. “മനുഷ്യ മനസുക്കളെ കോർത്തിണക്കാൻ” എന്ന പ്രമേയവുമായി 1999ൽ ഉസ്താദ് നടത്തിയ കേരള യാത്ര ജനമനസുക ളിൽ വൻ തരംഗമാണു സ്രഷിടിച്ചത്. കേരള സമൂഹം ഒന്നടങ്കം നെഞ്ചോടു ചേർത്തതോടെ യാത്ര ചരിത്ര സംഭവമാവുകയായി രുന്നു. സമൂഹത്തിൽ അനുദിനം വളർന്നുകൊണ്ടി രിക്കുന്ന മാനവിക വിരുദ്ധ പ്രവണകൾകെ തിരെയാണു രണ്ടാം കേരള യാത്ര. യാത്രയുടെ മുന്നോടിയായി അഞ്ചുമുതൽ മഹല്ല് സമ്മേളനം, സാംസ്ക്കാരിക സദസു കൾ, കുടുംബ സദസ്, വിദ്യാർഥി സമ്മേളനം, പ്രഭാഷണങ്ങൾ, സെമിനാർ, സ്നേഹ സംഗമം, കാരണവന്മാരുടെ ഒത്തു ചേരൽ, ലഘുലേഖ വിതരണം, ഡോക്യുമെന്ററി പ്രദർശനം, ഹൈവെ മാർച്ച്, മഹല്ല് പര്യടനം, കലാജാഥ, ജില്ല മുതഅല്ലിം സമ്മേളനം, ഉപ യാത്രകൾ തുടങ്ങീ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്.
കേരള യാത്രയെ വരവേൽക്കാൻ കാരശ്ശേരിയിൽ വിപുലമായ പരിപാടികൾ നടത്തുമെന്ന് SYS ,SSF ഭാരവാഹികൾ അറീച്ചു.






അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ