അനന്യമായ നേതൃപാടവം ,തനത് ശൈലിയില്‍ ആരെയും പിടിച്ചിരുത്തുന്ന പ്രസംഗ വൈഭവം .മുഴങ്ങുന്ന ശബ്ദം,അഗാധ പാണ്ഡിത്യം,തര്ക്കി ശാസ്ത്രത്തില്‍ പ്രാവീണ്യം,പ്രതിസന്ധികളുടെ കുരുക്കഴിക്കാനും മറികടക്കനുമുള്ള അസാധാരണ ശേഷി .വിട്ടു വീഴ്ചയില്ലാത്ത ആദര്ശബോധം – കേരള മുസ്ലിംകളില്‍ സുന്നി വിഭാഗത്തിന്റെ അമരത്ത് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്ക്ക് ചിരപ്രതിഷ്ഠ നല്കിയത് ഈ ഘടകങ്ങളാണ് . അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ,സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (കാന്തപുരം വിഭാഗം ) ജനറല്‍ സെക്രട്ടറി,കാരന്തൂര്‍ മര്ക,സുസ്സഖാഫത്തി സുന്നിയ്യ ജനറല്‍ സെക്രട്ടറിയും പ്രിന്സിപല്‍,തുടങ്ങിയവയാണ് കാന്തപുരം വഹിക്കുന്ന മുഖ്യസ്ഥാനങ്ങള്‍ .കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകന്‍,ചെയര്മാപന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകള്‍ ,സുന്നി പ്രസിദ്ധീകരണങ്ങള്‍ ,സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവര്ത്തുനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്.അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം. കോഴിക്കോടെ ജില്ല സംയുക്ത ഖാസി സ്ഥാനവും വഹിക്കുന്നു.
ഗ്രാമം പ്രശ സ്തിയിലേക്ക്
കോഴിക്കോടെ ജില്ലയിലെ താമരശേരിരിക്കടുത്ത ഉള്നാുടന്‍ ഗ്രമമാണ് കാന്തപുരം.ഉണ്ണികുളം ഗ്രാമ പഞ്ചായത്തില്‍ പെട്ട ഈ ഗ്രാമത്തില്‍ മൌത്താരി അഹമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1939 മാര്ച്ച് 22 നാണ് ആലങ്ങ പോയില അബൂബക്കര്‍ മുസ്ലിയാര്‍ ജനിച്ചത്.കാന്തപുരം എ.എം.എല്‍.പി. സ്കൂളില്‍ പ്രാഥമിക പഠനം.പിന്നീട് ,ഹയര്‍ എലിമെന്ററി വിദ്യാഭ്യാസം പൂര്ത്തി്യാക്കി. ഖുര്‍-ആന്‍ പാരായണ ശാസ്ത്രത്തില്‍ പ്രാവീണ്യം നേടിയ ഖാരിഅ് ആയിരുന്ന പു ത്തൂര്‍ അബ്ദുള്ള മുസ്ലിയറില്‍ നിന്നും ഖുര്‍-ആന്‍ പഠനം പൂര്‍ത്തിയാക്കി.തുടര്ന്ക കാന്തപുരം,വാവാട്, പൂനൂര്‍ ,കോളിക്കല്‍, തലക്കടത്തൂര്‍,ചാലിയം തുടങ്ങിയ പള്ളികളില്‍ താമസിച്ചു മത പഠനം,(പള്ളി ദര്സ്ന ) .1961 ല്‍ ഉപരി പഠനത്തിനായി വെല്ലൂര്‍ ബഖിയാത് സാലിഹാത് അറബിക് കോളേജില്‍ ചേര്‍ന്നു.കെ. പോക്കര്‍ കുട്ടി മുസ്ലിയാര്‍ വാവാട്,അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ കിഴക്കോത്ത് ,ബിചാലി മുസ്ലിയാര്‍ കുറ്റികാട്ടൂര്‍,ഓ.കെ. സൈനുദ്ധീന്‍ കുട്ടി മുസ്ലിയാര്‍ ,കെ.കെ അബൂബക്കര്‍ മുസ്ലിയാര്‍ ,ഷെയ്ഖ് ഹസന്‍ ഹസ്രത്ത് ,മുഹമ്മദ് അബൂബക്കര്‍ ഹസ്രത്ത്,അബ്ദുല്‍ ജബ്ബാര്‍ ഹസ്രത്ത്,സഈദു ഹസ്രത്ത്,മീരാന്‍ ഹസ്രത്ത്, എന്നിവരാണ് പ്രധാന ഗുരുനാഥന്മാര്‍ .
സേവന വഴിയില്‍.
എളേറ്റില്‍ മങ്ങാട് മസ്ജിദില്‍ ഇരുപത്തഞ്ചാം വയസ്സില്‍ 1962 ലാണ് കാന്തപുരം അബൂക്കാര്‍ മുസ്ലിയാര്‍ ദര്സ്ഈ ആരംഭിക്കുന്നത്.1970 കൊളിക്കല്‍ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വര്ഷ1ത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദര്സ്ജ ചുമതലയേറ്റു.കാരന്തൂര്‍ മര്കതസു സ്സഖാഫത്തി സുന്നിയ്യ സ്ഥാപിച്ചതോടെ ,1981 മുതല്‍ ഇവിടെ സദര്‍ മുദരിസും പ്രിന്സിപലുമായി.ഈ സ്ഥാനത് ഇപ്പോഴും തുടരുന്നു.
ആശയസംവാദം.
മത നിര്ദേതശങ്ങളെ കുറിച്ചും നിബന്ധനകളെ കുറിച്ചും വിത്യസ്ത അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഇസ്ലാമിലും ഇത് കുറവല്ല.അടിസ്ഥാന വിശ്വാസത്തില്‍ ഏകാഭിപ്രായം നില നിര്ത്തു മ്പോള്‍ തന്നെ അനുഷ്ടാനത്തിലും ആചാരത്തിലും അനേകാഭിപ്രായം പുലര്‍ത്തുന്നവരുണ്ട്.ഇത്തരം വിഭാഗങ്ങള്‍ തമ്മിലുള്ള ആശയസംവാദത്തില്‍ സുന്നി പക്ഷത്തിന് നേതൃത്ത്വം നല്കിചയാണ് കാന്തപുരം ശ്രദ്ധിക്കപെടുന്നത്. കുറ്റിച്ചിറ ,അയിരൂര്‍ (പെരുമ്പടപ്പ്),കുട്ടൂര്‍,പട്ടാമ്പി ,പുളിക്കല്‍ വലിയപറമ്പ് ,കൊട്ടപ്പുറം,തുടങ്ങിയ സ്ഥലങ്ങളില്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയ സംവാദങ്ങള്‍ ശ്രദ്ധേയമായിരുന്നു.വാചാലതയും പ്രസംഗ മസ്മരികതയും
അദ്ദേഹത്തെ പ്രശസ്തനാക്കി .കാന്തപുരത്തിന്റെ പ്രസംഗങ്ങളുടെ അനേകം ഓഡിയോ , വീഡിയോ കാസറ്റുകളും സി.ഡി. കളും വിപണിയിലുണ്ട്.
നേതൃനിരയിലേക്ക്
കേരള മുസ്ലിംകളിലെ സുന്നിവിഭാഗത്ത്തിന്റെ പണ്ഡിത സംഘടനയായ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയിലേക്ക് വളരെ ചെറുപ്പത്തില്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു.സമസ്ത എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പണ്ഡിത സംഘടനയുടെ പരമോന്നത സിമിതിയായ നാല്പതംഗ മുശാവറയിലേക്ക് മുപ്പത്തഞ്ചാം വയസ്സില്‍ കാന്തപുരം തിരഞ്ഞെടുക്കപ്പെട്ടു.
പിന്നീട് സമസ്തയുടെ ഓഫീസ് സെക്രട്ടറിയും സംഘടനയുടെ ജോയിന്റ് സെക്രട്ടറിയുമായി ഉയര്ന്നു . 1989 ല്‍ സമസ്ത പിളര്ന്നടപ്പോള്‍ ഒരു വിഭാഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി .1992 ല്‍ രൂപീകരിക്കപെട്ട അഖിലേന്ത്യാ സുന്നി ജംഇയ്യതുല്‍ ഉലമയുടെ യും ജനറല്‍ സെക്രട്ടറിയായി.ഇരു സ്ഥാനങ്ങളിലും ഇപ്പോഴും ആ സ്ഥാനത് തുടരുന്നു. 1975ല്‍ സമസ്ത കേരള സുന്നി യുവജന സംഘം ജനറല്‍ സെക്രട്ടറിയായ കാന്തപുരം ഇരുപതു വര്ഷം ത്തോളം ആ സ്ഥാനത് തുടര്ന്ന് .പിന്നീട് പ്രസിഡന്റായി. ഇപ്പോള്‍ മുഖ്യ ഉപദേശകനായി പ്രവര്തിസ്ഥക്കുന്നു.കാരന്തൂര്‍ മര്ക്സു സ്സഖാഫത്തി സുന്നിയ്യ യാഥാര്ത്ഥ്യ മാകാന്‍ മുന്കൈക എടുത്ത അദ്ദേഹം 1978 ല്‍ മര്ക്ക്സ് സ്ഥാപിച്ചത് മുതല്‍ ജനറല്‍ സെക്രട്ടറിയാണ്.
പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ.
പ്രബോധന –പ്രചാരണ വഴിയില്‍ വിശ്രമമില്ലാതെ പ്രവര്ത്തി ക്കുന്ന കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ആണ് കേരളത്തിലെ മത പ്രബോധന രംഗത്ത് ഗള്ഫ്ാ രാജ്യങ്ങളുടെ സഹായവും പിന്തുണയും ഫലപ്രദമായി ഉപയോഗിച്ച് തുടങ്ങിയത് .ഗള്ഫ്് രാജ്യങ്ങളിലെ നിരന്തര സന്ദര്ശഫകനാണ് കാന്തപുരം .പുറമേ യു.എസ്, ഈജിപ്ത് ,ഫലസ്തീന്‍ , മലേഷ്യ, ഇറാഖ് ,ജോര്ദാിന്‍ ,മൊറോക്കോ ,സിങ്കപ്പൂര്‍,ദക്ഷിണാഫ്രിക്ക , തുടങ്ങിയ രാജ്യങ്ങളും സന്ദര്ശിതച്ചിട്ടുണ്ട്.
വിശുദ്ധ പ്രവാചകന്മാര്‍,സ്ത്രീ ജുമുഅ,കൂട്ടുപ്രാര്ത്ഥാന ,ജുമുഅ ഖുതുബ ,അല്‍-ഹജ്ജ്, തുടങ്ങിയവയാണ് കാന്തപുരം രചിച്ച പ്രധാന ഗ്രന്ഥങ്ങള്‍.ഇവയില്‍ വിശുദ്ധ പ്രവാചകന്മാര്‍ അറബിയിലേക്ക് വിവര്ത്.ുനം ചെയ്തിട്ടുണ്ട്. മതപ്രബോധന രംഗത്ത് വ്യക്തമായ ആസൂത്രണവും ചിട്ടയും കൊണ്ട് വന്നത് കാന്തപുരത്തിന്റെ നേട്ടമാണ്.പണ്ഡിതര്ക്കി ടയില്‍ പ്രക്ടമാല്ലാതിരുന്ന പ്രഫഷനലിസത്തിന്റെ വക്താവാണ് എ.പി. അബൂബക്കര്‍ മുസ്ലിയാര്‍.
ഇത് മനോരമ ഓണ്ലൈ്നില്‍ 2010ജൂലായ് 26 നു പ്രസിദ്ധീകരിച്ചതാണ്.ബഹു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെ കുറിച്ച് കൂടുതല്‍ അറിയാന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ