സൗദിയില്‍ സ്വദേശിവത്കരണ നടപടികള്‍ ത്വരിതഗതിയിലായതോടെ വിസക്ക് ആവശ്യക്കാര്‍ കുറയുന്നു. ‘ഫ്രീവിസ’ക്ക് ആളെ അന്വേഷിച്ച് സ്വദേശികളില്‍ ചിലര്‍ എജന്റുമാരെ രംഗത്തിറക്കിയിരിക്കയാണ്. ‘നിതാഖാത്’ അടക്കമുള്ള പദ്ധതികള്‍ കാര്‍ക്കശ്യത്തോടെ നടപ്പാക്കുമെന്ന് ധാരണയില്ലാതെ പലരും മാസങ്ങള്ക്ക് മുമ്പ് വിസക്ക് അപേക്ഷിക്കുകയും പുതിയ ചില സ്ഥാപനങ്ങള്ക്കുള്പ്പെടെ വിസ ലഭിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കടലാസിലും ഒരു ഓഫിസ് സംവിധാനത്തിലും മാത്രമൊതുങ്ങുന്ന ഇത്തരം സ്ഥാപനങ്ങളില്‍ ഭൂരിഭാഗവും പ്രതിസ്ന്ധിയിലാണിപ്പോള്‍.
സൗദിവത്കരണ നടപടികള്‍ പൂര്‍ത്തിയാക്കാതെ തൊഴില്‍ മന്ത്രാലയവുമായി ബന്ധപ്പെട്ട കടമ്പകള്‍ കടക്കാനാവില്ളെന്നും ഇഖാമയെടുക്കല് അടക്കമുള്ള ‘ജവാസാത്ത് ’ ജോലികള്‍ പൂര്ത്തിയാവുകയില്ളെന്നും വൈകിയെങ്കിലും ഇവര്ക്ക് ബോധ്യമായിരിക്കയാണ്. ഈ സാഹചര്യത്തില്‍ നഷ്ടം മറികടക്കാന്‍ എടുത്ത വിസകള്‍ എങ്ങനെയെങ്കിലും വിറ്റഴിക്കുകയെന്ന തന്ത്രവുമായാണ് ചിലര്‍ ഏജന്റുമാരെ രംഗത്തിറക്കിയിട്ടുള്ളത്. നിലവിലുള്ളതില്‍ കുറഞ്ഞ നിരക്കിലാണത്രെ പുതിയ വാഗ്ദാനം. സ്വദേശിവത്കരണത്തെ സംബന്ധിച്ച് ചോദിച്ചാല്‍ പ്രശ്നമില്ലാത്തതുകൊണ്ടാണ് വിസ ലഭിച്ചതെന്നാകും മറുപടി. ഇത്തരം വാഗ്ദാനത്തില്‍ വിശ്വസിച്ച് കഴിഞ്ഞ മാസം ഇവിടെയെത്തിയ മലപ്പുറം ജില്ലക്കാരായ രണ്ട് യുവാക്കള്‍ സ്പോണ്സര് ‘റെഡ് കാറ്റഗറി’യില്‍ പെട്ടതുകാരണം എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്ക്കുകയാണ്. അധികൃതര്‍ നിയമം കര്‍ശനമാക്കിയതിനാല്‍ താനെന്തു പിഴച്ചു എന്നാണത്രെ സ്പോണ്സറുടെ ചോദ്യം. വിസ നല്കിയ ഇടനിലക്കാരനായ മലയാളി മൊബൈല്‍ നമ്പര്‍ മാറ്റി മുങ്ങി നടക്കുകയുമാണ്. ‘കൂലി കഫീല്‍’ ചുവപ്പില്‍ നിന്ന് കരകയറാതെ വര്ക് പെര്മിറ്റും ഇഖാമയും കിട്ടുകയില്ളെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ യുവാക്കള്‍ക്ക് മടക്കയാത്രക്ക് ടിക്കറ്റ് തരപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള ബന്ധുക്കള്‍.
മൊത്തത്തില്‍ വിസക്ക് നിയന്ത്രണമുണ്ടായ സമയത്തും ധാരാളം വിസ ഇറങ്ങിയ പ്രദേശമാണ് ഖസീം. സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് വിസ സമ്പാദിക്കല്‍ പ്രധാന ബിസിനസായി മാറിയ മുന്‍വര്‍ഷങ്ങളില്‍ മലയാളികളടക്കം നിരവധിപേരാണ് ഖസീമിലെത്തിയത്. ഇവരില്‍ പലരും സ്പോണ്സര്ഷിപ്പ് മാറാതെ സൗദിയിലെ പ്രധാന നഗരങ്ങളിലടക്കം ജോലി ചെയ്യുന്നുണ്ട്. നൂറുകണക്കിന് തൊഴിലാളികളെ ഇപ്രകാരം പുറത്തുവിട്ടിട്ടുള്ള സ്പോണ്സര്മാരും അവരുടെ വക്കാലത്ത് കൈവശമുള്ള സ്ഥാപനങ്ങളും സ്വദേശിവത്കരണ നടപടികളില്‍ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനകം സ്പോണ്സര്ഷിപ്പ് മാറ്റി കമ്പനികളിലും മറ്റും കയറിപ്പറ്റിയവര്‍ രക്ഷപ്പെടുകയും ചെയ്തു. അവസരം ചൂഷണം ചെയ്ത് ഇഖാമ പുതുക്കാന് 1000 റിയാലും മറ്റും കൂടുതല്‍ ആവശ്യപ്പെടുകയാണ് ചില സ്പോണ്സര്മാര്‍. അത്രയും നല്കിയിട്ടും പുതുക്കിക്കിട്ടാതെ പ്രതീക്ഷ കൈവിടാതെ മുറികളില്‍ കഴിയുന്നവരുമുണ്ട്. ‘നിതാഖാത്’ ഉള്‍പ്പെടെയുള്ള നടപടികളിലൂടെ സ്വദേശികള്ക്ക് തൊഴിലവസരമുണ്ടാക്കുക എന്നതോടൊപ്പം വിസ കച്ചവടത്തിന് അറുതി വരുത്തുക എന്ന ലക്ഷ്യം കൂടി അധികൃതര്ക്കുണ്ടായിരുന്നു. അത് നടപ്പാവുന്നതിന്െറ ലക്ഷണങ്ങളാണ് ഇപ്പോള്‍ കണ്ടുതുടങ്ങിയിരിക്കുന്നത്. പുതിയ നിയമത്തിന്െറ പ്രയോഗവത്കരണവും ശക്തമായി തുടങ്ങിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ തൊഴില്സ്ഥാപനത്തിന്െറ നിലവിലെ അവസ്ഥ പൂര്ണമായി ബോധ്യപ്പെടാതെ ഇടനിലക്കാരുടെയും റിക്രൂട്ടിങ് സ്ഥാപനങ്ങളുടെയും വാഗ്ദാനങ്ങളില്‍ കുടുങ്ങി സൗദിയിലേക്ക് കയറിവരരുതെന്നാണ് സാമുഹികപ്രവര്ത്തര് മുന്നറിയിപ്പ് നല്കുന്നത്. അതുപോലെ തന്നെ സ്പോണ്സര്ക്ക് ‘സംതിങ്’ നല്കി പുറത്ത് പണിയെടുത്ത് പണം സമ്പാദിച്ചുവരുന്ന പഴയ രീതി ക്രമേണ ഇല്ലാതാവുകയാണെന്നും നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടല്ലാത്ത വളഞ്ഞ വഴികള്‍ ഇനി നടപ്പില്ളെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ