 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2012 ജനുവരി 8, ഞായറാഴ്‌ച

പ്രവാസി ഭാരതീയ ദിവസ് JAN 9th.


ഇന്ത്യക്ക് പുറത്ത് ജോലിക്കും ബിസിനസിനും മറ്റുമായി താമസിക്കുന്ന ഇന്ത്യന്‍ പൌരന്മാരുടെ ദിനം അതാണ്‌ പ്രവാസി ഭാരതീയ ദിവസ്. മഹാത്മാ ഗാന്ധി 1920 ജനുവരി ഇരുപതിന് ആണ് സൌത്ത് ആഫ്രിക്കയിലെ ജീവതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക്‌ മടങ്ങി വന്നത്. ഈ ദിവസം തന്നെയാണ് പ്രവസി ഭാരതീയ ദിനമായി ആചരിക്കുന്നത്

ഈ വര്‍ഷം ഇന്ത്യാ ഗവണ്മെന്റ് പ്രവാസി കാര്യ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ രാജസ്ഥാനിലെ ജയ്‌പൂരില്‍ ആണ് ഔദ്യോഗീകമായി പത്താമത് പ്രവാസി ദിവസ ആചരണം സംഘടിപ്പിക്കുന്നത്. ജനുവരി 7 മുതല്‍ 9 വരെയാണ് ആചരണം. Trinidad and Tobago യുടെ പ്രധാന മന്ത്രി ആണ് മുഖ്യ അതിഥി. “Global Indian-Inclusive Growth എന്നതാണ് ഈ വര്‍ഷത്തെ തീം. 

ജീവിതത്തിന്‍റെ നല്ല പ്രായത്തില്‍, സ്വന്തം വീട്ടുകാരെയും ബന്ധുക്കളെയും സ്വന്തം നാടിനെ പോലും ഉപേക്ഷിച്ച് നല്ലൊരു നാളെക്കായി, പ്രതീക്ഷയോടെ, അന്യനാട്ടില്‍ പാരതന്ത്ര്യത്തിന്റെ വീര്‍പ്പുമുട്ടലില്‍, ചോരനീരക്കാന്‍ വിധിക്കപ്പെട്ട എല്ലാ പ്രവാസികളുടെയും ആത്മ നൊമ്പരം നമുക്ക് മനസിലാകാം.
പ്രവാസികളായ സുഹൃത്തിലെ എല്ലാ കൂട്ടുകാര്‍ക്കും പ്രവസി ദിന ആശംസകള്‍ നേരുന്നു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ