കാന്തപുരത്തിന് പ്രവാസി ഭാരതി പുരസ്‌കാരം
തിരുവനന്തപുരം: പ്രവാസി ഭാരതി (കേരള) അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
 |
| Kanthapuram |
 |
| K.Muraleedaran |
തിരുവനന്തപുരം: പ്രവാസി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍, കെ മുരളീധരന്‍, ബാബുജോണ്‍, സുലൈമാന്‍ ഹാജി, സഗീര്‍ തൃക്കരിപ്പൂര്‍, ജോണി ലുക്കോസ് തുടങ്ങിയവരുള്‍പ്പെടെ വിവിധ നിലകളില്‍ പ്രശസ്തരായവരെയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. വിവിധ രംഗങ്ങളില്‍ അവാര്‍ഡ് നേടിയവര്‍: സ്പിരിച്ചല്‍ എക്‌സലന്‍സ് അവാര്‍ഡ് കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. മാന്‍ ഓഫ് വിഷന്‍ - കെ. മുരളീധരന്‍. ചലച്ചിത്ര രത്‌ന- സുകുമാരി, ചലച്ചിത്ര പ്രതിഭ- സോഹന്‍ റോയ്. മാന്‍ ഓഫ് എക്‌സലന്‍സ് -ബാബു ജോണ്‍, സ്‌കൈ ജ്വല്ലറി ദുബായ്, വിദ്യാ ശ്രേഷ്ഠ- ഡോ. പി.സി. തോമസ്, പ്രിന്‍സിപ്പല്‍, ഗുഡ്‌ഷെപ്പേര്‍ഡ് സ്‌കൂള്‍ ഊട്ടി.
 |
| Johnny Lukose |
 |
| Sageer |
ശ്രേയസ് അവാര്‍ഡ് നേടിയവര്‍: ജോണി ലൂക്കോസ് മനോരമ ന്യൂസ് ഡയറക്ടര്‍, ആനി പോള്‍ -റോക്ക് ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍ യുഎസ്എ, എ.കെ. ഫൈസല്‍-മലബാര്‍ ഗോള്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, എസ്.എ. ലബ്ബ- ഇന്ത്യ അറബ് സോഷ്യല്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ കുവൈത്ത്, ഡോ. ജയപാല്‍ -കാര്‍ഡിയോളജി മേധാവി ജനറല്‍ ആശുപത്രി തിരുവനന്തപുരം, ഡോ. നിര്‍മല രഘുനാഥന്‍ -പ്രസിഡന്റ് എകെഎംജി ദുബായ്, പി. രാജേന്ദ്രന്‍ -എംഡി, കെഎസ്എഫ്ഇ. ഉദ്യോഗപത്ര് അവാര്‍ഡ് നേടിയവര്‍: ഇ.പി. സുലൈമാന്‍ ഹാജി -എംഡി., ഫാത്തിമ ഗ്രൂപ്പ് അബുദാബി, ഷെവലിയര്‍ സി.ഇ. ചാക്കുണ്ണി -ചെയര്‍മാന്‍ മനോജ് ഗ്രൂപ്പ്, കോഴിക്കോട്, മെഹ്‌റൂഫ് മണലോടി -എംഡി, ജിടെക് എജ്യൂക്കേഷന്‍, പി.ടി. മുഹമ്മദ് സുനീഷ് -എംഡി കേരള വനിതാ വികസന കോര്‍പറേഷന്‍, ഡോ. വി. സുനില്‍ കുമാര്‍ -എം.ഡി. പൗള്‍ട്രി വികസന കോര്‍പറേഷന്‍. കര്‍മ അവാര്‍ഡ് നേടിയവര്‍: ടി.എ. രമേശ് -ജി.എം. ഗള്‍ഫ് മാര്‍ട്ട് കുവൈത്ത്, സഗീര്‍ തൃക്കരിപ്പൂര്‍ -ചെയര്‍മാന്‍ കെഎംഎംഎ കുവൈത്ത്, രാഘവന്‍ നമ്പ്യാര്‍ -എന്‍ജിനീയറിങ് കണ്‍സല്‍റ്റന്റ് മലേഷ്യ. തിലക് അവാര്‍ഡ് നേടിയവര്‍: മനു സി. കണ്ണൂര്‍ -ടെലിഫിലിം സംവിധായകന്‍, ഡോ. സ്റ്റാന്‍ലി ജയിന്‍ -അസി. സര്‍ജന്‍ ജനറല്‍ ഹോസ്പിറ്റല്‍ തിരുവനന്തപുരം. യങ് ബിസിനസ് മാന്‍ ഓഫ് ദ് ഇയര്‍ -കബീന്‍ ഖാദര്‍ -എംഡി, കെ.കെ. ഗ്രൂപ്പ് ദുബായ്.പ്രവാസി ഭാരതീയ ആഘോഷം ജനുവരി ഒമ്പതു മുതല്‍ 11 വരെ തിരുവനന്തപുരത്തു നടക്കുമെന്നു ജനറല്‍ കണ്‍വീനര്‍ എസ്. അഹമ്മദ് അറിയിച്ചു. മാസ്‌കറ്റ് ഹോട്ടലില്‍ ജനുവരി 11ന് 5.30നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ