Sulthan ahammed
കലികാലം -- മൊബൈല്‍ ദുരന്ധങ്ങള്‍ ആവര്‍ത്തിക്കുന്നു.. പ്രിയപ്പെട്ടവരേ ശ്രദ്ധിക്കുക....
എത്ര എഴുതിയിട്ടും പ്രസംഗിച്ചിട്ടും ബോധ വല്‍ക്കരണം നടത്തിയിട്ടും കാര്യമില്ലാതായിരിക്കുന്നു, എത്ര കൊണ്ടിട്ടും പഠിക്കാത്ത ഈ സമൂഹം ഇനിയും ഇങ്ങനെ നിര്‍വികാരരായി കാത്തിരിക്കുകയാണോ?
ഭാര്യയും കാമുകനും കൂടി ഭര്‍ത്താവിനെ കൊന്ന കഥ ഇന്നത്തെ മലയാള പത്രങ്ങളിലെ ലീഡ് ന്യൂസ് ആണ്.......
ഈ കഴിഞ്ഞ ആഴ്ച ചറിയ ഒരു ലീവ് കിട്ടിയപ്പോള്‍ നാട്ടില്‍ പോയിരുന്നു. സുബ്ഹി നിസ്ക്കാരം കഴിഞ്ഞു പള്ളിയില്‍ നിന്നും വീട്ടില്‍ എത്തുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കാത്തു നില്‍ക്കുന്നു. അദ്ധേഹത്തിന്റെ കയ്യില്‍ ചാവക്കാട് പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച റെസിപ്റ്റും ഒരു തലാഖ് രേഖപ്പെടുത്തിയ ഒരു കടലാസ്സും ഉണ്ടായിരുന്നു.
ആ ചെറുപ്പക്കാരന്റെ കുടുംബത്തില്‍ പെട്ട സഹോദരന്‍ വിവാഹം കഴിച്ചത് വാടാനപ്പള്ളിയില്‍ നിന്നാണ്, ചാവക്കാട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഗ്രാമത്തിലുള്ള മലയ്ഷ്യയില് ജോലി ചെയ്യുന്ന ചെറുപ്പക്കാരനാണ് ഈ പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഭര്‍ത്താവിന്റെ തറവാടിനടുത്ത് തന്നെ വീട് വെച്ച് താമസിക്കുന്നു, മൂത്ത പെണ്‍കുട്ടി ഒന്‍പതിലും ഇളയവന്‍ മൂന്നാം ക്ലാസ്സിലും പഠിക്കുന്നു. സംഭവം ഇങ്ങിനെ.......
ഒരു ദിവസം ഇവരുടെ വീട്ടിലേക്കു ഒരു അപരിചതന്‍ പോകുന്നതും സമയം ഏറെ കഴിഞ്ഞും ആ അപരിചിതന്‍ പുറത്തു വരാത്തതും അയല്‍ വാസികള്‍ ശ്രദ്ദിക്കുന്നു. വിവരം ഭര്‍ത്താവിന്റെ ജെഷ്ട്ട സഹോദരനെ അറിയിക്കുന്നു. അയല്‍വാസികളും ജെഷ്ട്ടനും കൂടെ വീട്ടില്‍ എത്തി കതകില്‍ മുട്ടി കതകു തുറന്നു, പെണ്ണ് ജാള്യതയോടെ എന്റെ കുടുംപക്കാരനാണിത്, അമ്മായിയുടെ മകനാണ് എന്നൊക്കെ പറഞ്ഞു, യാദ്രിശ്ചിക്മായി ആ സമയം മലയഷ്യയിലുള്ള ഭര്‍ത്താവ് വീട്ടിലേക്കു ഫോണ് വിളിച്ചു. പുറത്തെ ബഹളം ചോദിച്ച ഭര്‍ത്താവിനോട് ഭാര്യ കള്ളം പറഞ്ഞു, സഹോദരന്‍ ഫോണ്‍ പിടിച്ചു വാങ്ങി ഇങ്ങിനെ ഒരു ബന്ധു ഉണ്ടോ എന്ന് അന്നെഷിക്കാന്‍ പറഞ്ഞു കാമുകന് ഫോണ്‍ കൊടുത്തു. ആളുകളുടെ കൈകാര്യത്തില്‍ ഭയന്ന കാമുകന്‍ സത്യം ഭര്‍ത്താവിനോട് പറഞ്ഞു."ഞാന്‍ കന്നൂരുകാരനാണ്, ചെറുതായി കോഴി മൊത്ത കച്ചവടം നടത്തി കഴിയുന്നു, അതിലിടയ്ക്ക് എന്റെ മൊബൈലില്‍ നിന്നും റോങ്ങ് ആയി ഒരു ഫോണ്‍ ഈ ഇത്തയുടെ മോബിലിലേക്ക് പോയി, അപ്പോള്‍ തന്നെ ഞാന്‍ തെറ്റ് മനസ്സിലാക്കി ക്ഷമ പറഞ്ഞു, ഞാന്‍ അത് മറക്കുകയും ചെയ്തു, പിന്നീട് കുറെ ദിവസങ്ങള്‍ക്കു ശേഷം ഇത്ത എന്നെ വിളിച്ചു, പരിചയപ്പെടാമെന്നു പറഞ്ഞു, അങ്ങിനെ ഇത്ത എന്നെ വീട്ടിലേക്കു വരാന്‍ പറഞ്ഞു, അങ്ങിനെ ഞാന്‍ വന്നതാണ്......." ഇതാണ് സംഭവം.
നാട്ടുകാര്‍ ചെറുപ്പക്കാരനെ നന്നായി പെരുമാറി, അവന്‍ രാവിലെ പത്തു മണി മുതല്‍ വയ്കീട്ടു നാല് വരെ ആ പെണ്ണിനോടൊപ്പം അവിടെ കഴിഞ്ഞു കൂടുകയായിരുന്നു, തന്റെ മൊബൈല്‍ കാമുകന് വേണ്ടി ഇത്താത്ത നള പത്തിരിയും കോഴിയിറച്ചിയും ബിരിയാണിയും സല്‍ക്കരിച്ചു... പോലീസ് വന്നു ചെക്കനെ പിടിച്ചു അറസ്റ്റു ചെയ്തു...........
മറ്റൊന്ന് എന്നെ വല്ലാതെ ഞെട്ടിക്കുകയും വ്യാകുലപ്പെടുതുകയും ചെയ്തത് യു എ ഇ യില്‍ ജോലി ചെയ്യുന്ന എന്റെ ഒരു കൂട്ടുകാരന് വന്നു പെട്ട സംഭവമാണ്. ഇന്നലെ ( 2012 ജനുവരി 1 നു ഞായര്‍) ഞാന്‍ എന്റെ അനിയനുമായി നെടുമ്പാശ്ശേരി എയര്‍ പോര്ടിലേക്ക് വരുമ്പോള്‍ ആണ് ആ സഹോദരന്‍ എന്നെ വിളിച്ചത്... അദ്ദേഹം എമര്‍ജന്‍സി ആയി നാട്ടില്‍ ഇന്നലെ പുലര്‍ച്ചെ വന്നതാണ്. തന്റെ പ്രിയപ്പെട്ട ഭാര്യ മറ്റൊരുത്തനുമായി മൊബൈല്‍ പ്രണയം തുടങ്ങി എന്ന വാര്‍ത്ത അറിഞ്ഞു കൊണ്ട് ആണ് അദ്ദേഹം നാട്ടില്‍ വന്നത്.... ഒന്ന് അദ്ധേഹത്തിന്റെ വീട്ടില്‍ വരണം എന്ന് പറയാന്‍ ആണ് അദ്ദേഹം എന്നെ വിളിച്ചത്.... ഇസ്ലാമിക മൂല്ല്യവും ദൈവ ബയത്തോടെയും ജീവിക്കുന്ന കുടുംബങ്ങളില്‍ പോലും മൊബൈല്‍ ഫോണ്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്, ഗവരവത്തോടെ നാം ശ്രദ്ധിച്ചില്ലെങ്കില്‍ .... ഒരു നിമിഷം മതി... ഒരു നിമിഷം.... ജാഗരൂകരായി നാം ശ്രദ്ധയോടെ നീങ്ങുക
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ