കാറും ടിവിയും വാങ്ങുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണോ? ഈ ചോദ്യം ചിരിച്ചുതള്ളാന്‍ വരട്ടെ. 52 രാജ്യങ്ങളിലായി 25000 പേരില്‍ നടത്തിയ ഇന്റര്‍ഹാര്‍ട്ട് പഠനറിപ്പോര്‍ട്ട് ഇത്തരമൊരു സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അതായത് കാറും ടിവിയും സ്വന്തമാക്കുന്നവര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യത 27 ശതമാനം വര്‍ദ്ധിക്കുമത്രെ.
ഇതിന് സാധൂകരിക്കപ്പെടാവുന്ന തെളിവുകള്‍ നിരത്തിയാണ് പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കാറും ടിവിയും വാങ്ങുന്നതോടെ ജീവിതശൈലിയില്‍ വലിയ മാറ്റങ്ങള്‍ വരുന്നു. അതുവരെ നടന്നുപോകുന്നവര്‍ കാറില്‍ പോകുന്നതോടെ ശരീരത്തിന് ലഭിച്ചിരുന്ന വ്യായാമം ഇല്ലാതാകുന്നു. അതുപോലെ ടിവിയ്ക്ക് മുന്നില്‍ ദീര്‍ഘനേരം ഇരിക്കുന്നതും ശാരീരിക ആരോഗ്യത്തെ ബാധിക്കുന്നു. വ്യായാമമില്ലാതാകുന്നു എന്നതിന് പുറമെ മാനസികാരോഗ്യത്തെയും കാറും ടിവിയും സാരമായി ബാധിക്കുന്നു.
കാര്‍ വാങ്ങുന്നതോടെ അതുമൂലമുണ്ടാകുന്ന പലതരം മാനസിക സംഘര്‍ഷങ്ങളും വര്‍ദ്ധിക്കുന്നു. അതുപോലെ ടിവി പരിപാടികളും മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇത്തരം ശാരീരിക-മാനസിക പ്രശ്നങ്ങള്‍ മൂലം പ്രമേഹം, കൊളസട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ വര്‍ദ്ധിക്കും. ഇത്തരത്തില്‍ ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു. കാറും ടിവിയും ഇല്ലാതിരുന്ന കാലത്ത് ഉള്ളതിനേക്കാള്‍ ഹൃദയാഘാതത്തിന്റെ നിരക്ക് ഇക്കാലത്ത് വളരെ കൂടുതലാണെന്നും പഠനത്തില്‍ പറയുന്നുണ്ട്. പഠനറിപ്പോര്‍ട്ട് യൂറോപ്യന്‍ ഹാര്‍ട്ട് ജേര്‍ണലിന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ