കോഴിക്കോട്: നബിയുടെ തിരുശേഷിപ്പുകളില്‍ സംശയമുള്ള ആര്‍ക്കും സനദും മറ്റു രേഖകളും കൈമാറാന്‍ തയ്യാറാണെന്നും അത്തരക്കാരെ സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും മര്‍കസിനു തിരുശേഷിപ്പ് കൈമാറിയ ഡോ. അഹമ്മദ് മുഹമ്മദ് അല്‍ ഖസ്്‌റജി പറഞ്ഞു.
ശഅ്‌റേ മുബാറക് മസ്്ജിദിനോടനുബന്ധിച്ച് സ്ഥാപിക്കുന്ന ഇസ്ലാമിക് ഹെറിറ്റേജ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുശേഷിപ്പുകളുടെ രേഖകള്‍ കൈമാറാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ ഇതുവരെ ആരും തന്നെ സമീപിച്ചിട്ടില്ലെന്നുൂം അദ്ദേഹം പറഞ്ഞു.
നബിയുടെ കാലത്തുതന്നെ വിശുദ്ധമതത്തിന്റെ സന്ദേശം എത്തിയ കേരളത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക് തിരുകേശം കൈമാറിയതിനുശേഷം വിവാദങ്ങള്‍ ഉണ്ടായത് തന്നെ അത്ഭുതപ്പെടുത്തി. ആരാണ് വിവാദത്തിനു പിന്നിലെന്നും അവരെ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും താന്‍ അന്വേഷിച്ചു.
തുടര്‍ന്ന് അവരുടെ നേതാവിന്റെ ഇ-മെയില്‍ അഡ്രസിലേക്ക് മുസ്ലിം ലോകം ആദരിക്കുന്ന തിരുശേഷിപ്പുകളെ അവഹേളിക്കരുതെന്നും മുസ്ലിം ഐക്യം തകര്‍ക്കുന്ന നീക്കങ്ങളില്‍നിന്ന് പിന്‍മാറണമെന്നും അനുയായികളെ നിയന്ത്രിക്കണമെന്നും ഇതുസംബന്ധിച്ച് എന്തു സംശയമുണ്ടെങ്കിലും തന്നെ സമീപിക്കണമെന്നും അറിയിച്ച് സന്ദേശം അയച്ചിരുന്നു.
എന്നാല്‍ ഇതുവരെ ഈ നേതാവോ അവരുടെ പ്രതിനിധികളോ തന്നെ ബന്ധപ്പെട്ടിട്ടില്ല. അബൂദബിയിലെ തന്റെ വസതിയിലേക്ക് വരാന്‍ എന്താണ് തടസം? അബൂദബി ഈ ഭൂലോകത്ത് തന്നെയല്ലേയെന്നും ഖസ്്‌റജി കൂട്ടിച്ചേര്‍ത്തു. കസ്്‌റജി കുടുംബത്തിന്റെ കൈവശമുള്ള മുഴുവന്‍ തിരുശേഷിപ്പുകള്‍ക്കും കൃത്യമായ സനദും രേഖകളും ഉണ്ടെന്നും ലോകനേതാക്കള്‍ക്ക് ഇത് ബോധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
അടുത്തുതന്നെ ഖസ്്‌റജി കുടുംബത്തിന്റെ കൈവശമുള്ള മുഴുവന്‍ തിരുശേഷിപ്പുകള്‍ സംബന്ധിച്ചുള്ള രേഖകളും ഉള്‍പ്പെടുത്തി പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ഖസ്്‌റജി പറഞ്ഞു. തിരുശേഷിപ്പുകള്‍ വളരെ പവിത്രതയോടെ സൂക്ഷിച്ചിരുന്നതിന് സ്വഹാബികള്‍ നമുക്ക് മാതൃക കാണിച്ചുതന്നിട്ടുണ്ട്.
ആ മാതൃകയാണ് നാം പിന്‍പറ്റേണ്ടത്. തിരുശേഷിപ്പുകളെ എതിര്‍ക്കുന്നവര്‍ക്ക് ഇനി ഹദീസുകള്‍ക്കും തെളിവ് വേണ്ടിവരുമല്ലോ? വിവരമില്ലാത്തവരും ചില പ്രത്യേക രോഗമുള്ളവരും അസൂയാലുക്കളുമാണ് തിരുശേഷിപ്പുകളെ എതിര്‍ത്തുകൊണ്ട് രംഗത്തുള്ളത്. പള്ളികള്‍ നിര്‍മിക്കുന്നതിനുവേണ്ടി മുന്നോട്ടു വരുന്നതിനു പകരം അതിനെ എതിര്‍ക്കുന്നത് തീര്‍ത്തും അസാധാരണമായ സംഭവമാണ്.
വലിയ പള്ളികള്‍ ഉണ്ടാക്കുന്നവരും അതിനു സഹായം ചെയ്യുന്നവരും വലിയ മനസുള്ളവരാണെന്നും അവര്‍ ഭാഗ്യം ചെയ്തവരാണെന്നും അദ്ദേഹം പറഞ്ഞു. ഭൗതികമായ തെളിവുകള്‍ ആവശ്യപ്പെടുന്നവര്‍ വ്ിവരദോഷികളാണെന്നും അവര്‍ സത്യം തിരിച്ചറിയണമെന്നും ഡോ. അഹമ്മദ് മുഹമ്മദ് അല്‍ ഖസ്്‌റജി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ