വിശ്വ പ്രവാചകന്‍ മുഹമ്മദ് നബി (സ്വ) യുടെ ജന്മദിനം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വല്‍ മാസം പിറന്നതോടെ ലോകമെമ്പാടും പ്രവാചക പ്രകീര്‍ത്തന സദസ്സുകളും സമ്മേളനങ്ങളും തുടങ്ങി കഴിഞ്ഞു , വിവിധ രാഷ്ട്രങ്ങളില്‍ അന്താ രാഷ്ട്ര ഹുബബു റസൂല്‍ സമ്മേളനങ്ങള്‍ നടന്നു തുടങ്ങി , അബു ദാബി . സൌദി തുടങ്ങിയ രാജ്യങ്ങളില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഈ വര്ഷം പ്രതേക പരിപാടികളാണ് നടക്കുന്നത് . അബു ദാബി , ദുബായ് എന്നീ സ്ഥലങ്ങളില്‍ തിരു നബിയുടെ തിരു ശേഷിപ്പുകളുടെ പ്രദര്‍ശനം വരെ നടന്നു , കഴിഞ്ഞ ദിവസം കേരളത്തിലെ തിരു ശേഷിപ്പുകള്‍ സൂക്ഷിക്കപെട്ട കോഴിക്കോട് മര്‍കസ് സ്ഥാപനത്തിലും തിരു കേശം പ്രധാര്ഷണത്തിന് വന്‍ ജനാവലി ആണ് പങ്കെടുത്തത് .
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളിലായി കോഴിക്കോട് , കല്പറ്റ . ഏറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രക്ടെറി കാന്തപുരം എ പി അബൂ ബക്കര്‍ മുസ്ലിയാരുടെ ഹുബബു റസൂല്‍ പ്രഭാഷണങ്ങള്‍ നടന്നു , ലക്ഷ കണക്കിന് ആളുകളാണ് ഇവിടങ്ങളില്‍ പങ്കെടുത്തത് , വരും ദിവസങ്ങളില്‍ വടകര , മലപ്പുറം തിരുവനന്തപുരം , കണ്ണൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍ സമ്മേളനങ്ങള്‍ നടക്കാനിര്‍ക്കുന്നു , മലപ്പുറം ജില്ലയിലെ ഏറ്റവും വലിയ നബിദിന റാലി അടുത്ത ദിവസം മലപ്പുറം പട്ടണത്തില്‍ നടക്കാനിരിക്കുന്നു , ഇന്നലെ പരപ്പനങ്ങാടിയില്‍ നടന്ന വന്‍ നഭിദിന റാലി ശ്രദ്ധേയമായി , വിശ്വാസികള്‍ ഓരോ പരിപാടികളും വന്‍ വിജയമാക്കാന്‍ ജീവാര്‍പ്പണം വരെ ചെയ്യുന്നു , ഇസ്ലാമിക വിശ്വാസത്തില്‍ തന്റെ ജീവനേക്കാളും മറ്റും പ്രവാജകാന്‍ (സ്വ) യോടുള്ള പ്രേമം വളരെ പ്രധാനപെട്ടതാണ് . തിരു നബിയുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12 നു (ഫെബ്രുവരി 5 നു) വളരെ വിപുലമായ പരിപാടികളാണ് ലോകമെമ്പാടും നടക്കുന്നത് , കേരളത്തില്‍ മദ്രസകള്‍ കേന്ദ്രീകരിച്ചു വിധ്യാര്തികളുടെ കലാ സാഹിത്യ പരിപാടികളും നബിദിന റാലിയും അന്നേ ദിവസം പ്രതേകിച്ചു നടക്കും , മൌലിദ് പാരായണം , പ്രകീര്‍ത്തന സദസ്സുകള്‍ , മദു-ഹു റസൂല്‍ ഗാനങ്ങള്‍ , അന്നദാനം മധുര പാനീയ വിതരണം തുടങ്ങിയവയാണ് പ്രധാന നബിദിന പരിപാടികള്‍.
ലോക മലയാളികളുടെ ഓണ്‍ലൈന്‍ കൂട്ടായ്മയായ സുന്നി ഓണ്‍ലൈന്‍ / കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ്സ് റൂമില്‍ ഈ മാസം പ്രതേകിച്ചു തിരു നബി പ്രകീര്‍ത്തന സദസ്സുകളും മറ്റും നടന്നു വരുന്നു , ഓണ്‍ലൈന്‍ സുഹുര്‍ത്തുക്കള്‍ സഉമര്‍പിക്കുന്ന പത്ത് കോടി സ്വലാത്ത് ചൊല്ലുന്നത്തിലേക്ക് swalath@sunnionlineclass .com എന്ന ഇ മെയിലിലേക്ക് ഇപ്പോള്‍ തന്നെ വന്‍ ഇ മെയില്‍ പ്രവാഹം , അടുത്ത ആഴ്ച ഓണ്‍ലൈന്‍ വിധ്യാര്ത്വികളുടെ കലാ സാഹിത്യ മല്‍സരം നടക്കും ,
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ