കോഴിക്കോട്: തിരുകേശത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത് രംഗത്തെത്തിയ ചേളാരി വിഭാഗം നേതാക്കളുടെ വിശദീകരണങ്ങളും വിലയിരുത്തലുകളും ഒന്നിനു പിറകെ ഒന്നായി ചോദ്യം ചെയ്യപ്പെടുന്നു. മുംബൈയിലെ മുഹമ്മദ് ഇഖ്ബാല്‍ ജാലിയാവാലയില്‍ നിന്ന് കൈവശപ്പെടുത്തിയ തിരുകേശം വ്യാജമായതിനാലാണ് തിരിച്ചുനല്‍കിയതെന്നും പോലീസ് നടപടിയുടെ ഭാഗമായല്ലെന്നുമായിരുന്നു വിഘടിതര്‍ നല്‍കിയ വിശദീകരണം.എന്നാല്‍ പോലീസ് നടപടികളെ തുടര്‍ന്ന് നിര്‍ബന്ധിത സാഹചര്യത്തിലാണ്
തിരുകേശം തിരിച്ചുനല്‍കിയതെന്ന് മുംബൈ പോലീസ് രേഖകളില്‍
വ്യക്തമായികുന്നു. അതോടൊപ്പം കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ സാന്നിധ്യത്തില്‍ വെച്ച് മുഹമ്മദ് ഇഖ്ബാല്‍ ജാലിയാവാലയുടെ പ്രതിനിധികള്‍ക്ക് തിരുകേശം തിരിച്ചുനല്‍കുമ്പോള്‍ ഇരുവിഭാഗവും എഴുതി ഒപ്പിച്ച രേഖ വിഘടിതരുടെ വിശദീകരണത്തെ ചോദ്യം ചെയ്യുന്നതും നിലപാടുകളിലെ വൈരുധ്യം തുറന്നുകാണിക്കുന്നതുമാണ്. വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് തിരിച്ചുനല്‍കിയതെന്ന് ഇപ്പോള്‍ വിശദീകരിക്കുന്ന ചേളാരി വിഭാഗം പോലീസ് കമ്മീഷണറുടെ സാന്നിധ്യത്ില്‍ വെച്ച് തിരിച്ചുനല്‍കിയപ്പോള്‍ എഴുതി ഒപ്പിട്ട രേഖയില്‍ പുണ്യകേശം തിരിച്ചുനല്‍കുന്നു എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തിരുകേശം തിരിച്ചുലഭിച്ചുവെന്നും നല്‍കിയെന്നും സാക്ഷ്യപ്പെടുത്തി ഇരുവിഭാഗവും ഒപ്പുവെച്ച രേഖയില്‍ രണ്ടിടത്ത് പുണ്യകേശം എന്ന് സൂചിപ്പിച്ചിട്ടുണ്ട്. പോലീ്‌സ് നടപടികളെ തുടര്‍ന്ന് നിര്‍ബന്ധിത സാഹചര്യത്തില്‍ തിരുകേശമാണെന്ന യാഥാര്‍ഥ്യം അംഗീകരിച്ചുകൊണ്ടുതന്നെയാണ് ചേളാരി വിഭാഗം ജാലിയാവാലയുടെ പ്രതിനിധികള്‍ക്ക് ഇത് തിരിച്ചുനല്‍കിയതെന്ന് വ്യക്തമാക്കുന്നതാണ് പോലീസ് സാന്നിധ്യത്തില്‍ സാക്ഷ്യപ്പെടുത്തിയ രേഖ. ജാലിയവാലയുടെ ബന്ധുക്കളായ പ്രതിനിധികള്‍ ശൈഖ് ഇര്‍ഫാനും ദദാനി ഇംറാനും ചേര്‍ന്നാണ് തിരുകേശം ചേളാരി വിഭാഗത്തില്‍ നിന്ും തിരിച്ചുവാങ്ങിയത്. ഇരുവിഭാഗത്തെയും പ്രതിനിധീകരിച്ച് രണ്ടുപേര്‍ വീതമാണ് തിരിച്ചുനല്‍കിയെന്നും ലഭിച്ചുവെന്നുമുള്ള രേഖയില്‍ ഒപ്പുവെച്ചിട്ടുള്ളത്.
ബറകത്തെടുക്കാനും സൂക്ഷിക്കാനാണെന്നും കാണിച്ച് കത്ത് നല്‍കിയാണ് മുഹമ്മദ് ഇഖ്ബാല്‍ ജാലിയവാലയില്‍നിന്നും ചേളാരി വിഭാഗം തിരുകേശം സ്വന്തമാക്കിയത്. കോഴിക്കോട് ലിങ്ക് റോഡ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സെന്ററിന്റെയും മുംബൈയിലെ ചേളാരി വിഭാഗം സ്ഥാപനമായ ഖുവ്വത്തുല്‍ഇസ്ലാം അറബിക് കോളജിന്റെയും ലെറ്റര്‍ ഹെഡിലാണ് ഇവര്‍ കത്ത് നല്‍കിയിട്ടുള്ളത്. ഈ കത്തിന്റെ ആമുഖത്തില്‍ തന്നെ മുഹമ്മദ് ഇഖ്ബാല്‍ ജാലിയവാലയെ ആദരീയനെന്നും മഹാനെന്നും അഭിസംബോധന ചെയ്യുകയും ജാലിയവാലയെയും മകനെയും സ്വന്തം സ്ഥാപനത്തിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ കൈവശപ്പെടുത്തിയ തിരുകേശം മര്‍കസിലുള്ള തിരുകേശത്തിനെതിരെ തെറ്റിദ്ധാരണ പരത്താനും വ്യാജ പ്രചാരണം അഴിച്ചുവിടാനും മതവിശ്വാസത്തെ വ്രണപ്പെടുത്താന്‍പോലും ഉപയോഗരപ്പെടുത്തിയ സാഹചര്യത്തിലാണ് ചേളാരി നേതാക്കളില്‍നിന്ന് ജാലിയവാലയുടെ പ്രതിനിധികള്‍ നിയമപരമായ നടപടികളിലൂടെ തിരുകേശം തിരിച്ചുവാങ്ങിയത്.
ഈയൊരു സാഹചര്യത്തെ പ്രതിരോധിക്കാനാണ് തിരുകേശം വ്യാജമാണെന്ന് തെളിഞ്ഞതിനാലാണ് തിരിച്ചുനല്‍കിയതെന്ന വിശദീകരണവുമായി വിഘടിതര്‍ രംഗത്തെത്തിയത്. പുണ്യകേശം തിരിച്ചുനല്‍കുന്നു എന്ന് എഴുതി ഒപ്പിട്ട് നല്‍കിയതിലൂടെ ഈ വാദഗതിയും പൊളിയുകയാണ്. സത്യം മറച്ചുവെച്ചുകൊണ്ട് ഇനിയും തെറ്റിദ്ധാരണകള്‍ പരത്താന്‍ ആരെങ്കിലും മുതിര്‍ന്നാല്‍ മതവിശ്വാസം വ്രണപ്പെടാതിരിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് മുംബൈ റാസ അക്കാദമി ജനറല്‍ സെക്രട്ടറി മുഹമ്മദ് സഈദ് നൂരി പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ