 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2012 ഒക്‌ടോബർ 2, ചൊവ്വാഴ്ച

നിങ്ങള് സ്ഥലം വാങ്ങാന് തിരുമനിച്ചെങ്കില് അതിനു മുന്പ് ഇതും വായിച്ചിരിക്കണം


1. റിയല്എസ്റ്റേറ്റ്ഏജെന്റ്റ് മാര്വഴിയല്ലാതെ സ്ഥലം വാങ്ങുക എന്നുള്ളത് ഇപ്പോള്വളരെ ബുദ്ധിമുട്ടാണ്. ഇവര്ക്ക് വില്പനവിലയുടെ ശതമാനമാണ് കമ്മീഷന്എന്നുള്ളത് കൊണ്ട് വില കൂട്ടിയായിരിക്കും നമ്മളെ അറിയിക്കുക. അത് കൊണ്ട് തന്നെ സ്ഥലം കണ്ടു കഴിഞ്ഞാല്വില ഉടമസ്ഥനുമായി നേരിട്ട് സംസാരിച്ചു തീരുമാനിക്കാം എന്ന് ബ്രോക്കറെ ബോധ്യപ്പെടുത്തുക. ഏജെന്റുമായി വിലപേശല്നടത്താതിരിക്കുക. ഉടമസ്ഥന്സ്ഥലത്തില്ലെങ്കില്ഫോണ്നമ്പര്വാങ്ങുക.
2. ഗ്രാമങ്ങള്ഒഴികെ മിക്ക സ്ഥലങ്ങളിലും സ്ഥലം വാങ്ങുന്ന ആള്ബ്രോക്കര്കമ്മിഷന്കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെ കൊടുക്കുന്ന സ്ഥലമാണെങ്കില്എത്ര രൂപയാണ് അയാളുടെ കമ്മീഷന്എന്നോ അല്ലെങ്കില്വിലയുടെ എത്ര ശതമാനമാണ് കമ്മീഷന്എന്നോ ആദ്യം തന്നെ പറഞ്ഞു ഉറപ്പിക്കുക. പലപ്പോഴും വാങ്ങുന്ന ആളോട് ചായക്കാശു മതി എന്ന് പറഞ്ഞു അവസാനം അമേരിക്കയില്പോയി ചായ കുടിച്ചു വരാനുള്ള തുകയായിരിക്കും അവര്ആവശ്യപ്പെടുക.
3. ആദ്യം തന്നെ സ്ഥലം കുടുംബാന്ഗങ്ങള്‍, അടുത്ത സുഹൃത്തുക്കള്എന്നിവരുമായി സന്ദര്ശിക്കുക. സ്ഥലം ഇഷ്ടപ്പെട്ടെങ്കില്സ്ഥലത്തിന്റെ അതിരിലുള്ള അയല്ക്കാരുമായി കുശലം പറയാന്മടിക്കരുത്. അതിര്ത്തി പ്രശ്നങ്ങള്‍, ഏകദേശ വില , സ്ഥലത്തിന്റെയും പരിസരതിന്റെയും മറ്റെന്തെങ്കിലും പ്രശ്നങ്ങള്‍, ജലത്തിന്റെ ലഭ്യത, അയല്ക്കാരുടെ സ്വഭാവം , എന്ത് കൊണ്ടാണ് ഉടമസ്ഥന്സ്ഥലം വില്ക്കുന്നത് എന്നീ കാര്യങ്ങളില്ഒരു പരിധി വരെ ഒരു അറിവ് ലഭിക്കുന്നതിനു ഇത് ഉപകരിക്കും. ഇവരുമായി സംസാരിക്കുമ്പോള്ബ്രോക്കറുടെ സാന്നിധ്യം ഒഴിവാക്കുകയാണ് ഉത്തമം.
4. വീട് ഉള്ള സ്ഥലമാണെങ്കില്വീട് മുഴുവന്നോക്കി പരിശോധിക്കണം. മഴ ഉള്ള സമയത്ത് നോക്കുകയാണെങ്കില്ചോര്ച്ചയോ , വെള്ളക്കെട്ടോ മറ്റോ ഉണ്ടെങ്കില്മനസിലാക്കാം.
5. വസ്തു വാങ്ങുമ്പോള്അത്വില്ക്കുന്നയാളിന് ഭൂമിയില്യഥാര്ത്ഥ ഉടമസ്ഥാവകാശം ഉണ്ടെന്ന്ഉറപ്പാക്കണം. സ്ഥലത്തിന്റെ ആധാരം, ലഭ്യമായ മുന്നാധാരങ്ങള്‍ , പട്ടയം, പോകുവരവ് രശീത് , കുടിക്കട സര്ട്ടിഫിക്കറ്റ്, കൈവശാവകാശ സര്ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികള്ഉടമസ്ഥനില്നിന്നോ ബ്രോക്കര്വഴിയോ വാങ്ങണം. ഇവ ഒരു ആധാരം എഴുത്ത് കാരനെ കൊണ്ടോ വക്കീലിനെ കൊണ്ടോ പരിശോധിപ്പിച്ചു കുഴപ്പം ഒന്നും ഇല്ല എന്ന് ഉറപ്പു വരുത്തണം. എന്തെങ്കിലും സംശയം ഉണ്ടെങ്കില്ബന്ധപെട്ട സര്ക്കാര്ഓഫീസില്നിന്നും കാര്യങ്ങള്നമ്മുക്ക് നേരിട്ട് വെരിഫൈ ചെയ്യാവുന്നതാണ്. ഉദാഹരണത്തിന് ആധാരം, no encumbrance സര്ട്ടിഫിക്കറ്റ് എന്നിവ സബ് രെജിസ്റ്റര്ഓഫീസില്നിന്നും, പോക്കുവരവ് ( ഭൂനികുതി അടച്ചത് ) വില്ലേജ് ഓഫീസില്നിന്നും, പട്ടയം സംബന്ധിച്ച് ലാന്ഡ്ട്രിബ്യൂണല്ഓഫീസില്നിന്നും സംശയ നിവൃത്തി വരുത്തുകയോ കൂടുതല്രേഖകള്പരിശോധിക്കുകയോ ചെയ്യാം.
6. Encumbrance (കുടിക്കട ) സര്ട്ടിഫിക്കറ്റ് ഭൂമിയുടെ പേരില്എന്തെങ്കിലും വായ്പയോ മറ്റു നിയമപരമായ ബാധ്യതകളോ ഉണ്ടോ എന്നും വസ്തുവില്എന്തെല്ലാം transaction നടന്നു എന്നും രേഖപ്പെടുത്തിയിരിക്കും. സാധാരണ 13 വര്ഷത്തെ വിവരങ്ങളാണ് ഇതില്ഉണ്ടാവുക എങ്കിലും വേണമെങ്കില്നമുക്ക് കഴിഞ്ഞ 30 വര്ഷം വരെയുള്ള ബാധ്യതാ സര്ട്ടിഫിക്കറ്റ് വാങ്ങാവുന്നതാണ്.
7. വില്ലേജ് ഓഫീസില്നിന്നും ലൊക്കേഷന്സ്കെച്, പ്ലാന്എന്നിവ വാങ്ങി ഇത് വില്ക്കുന്ന ആള്ക്ക് കൈവശം ഉള്ള സ്ഥലമാണോ എന്നും പുറമ്പോക്ക് ഒന്നും ഉള്പെട്ടിട്ടില്ല എന്നും ഉറപ്പാക്കാവുന്നതാണ്.
8. കോടതി വ്യവഹാരങ്ങള്ഉണ്ടായിരുന്ന വസ്തുവാണെങ്കില്അതിന്റെ വിവരങ്ങള്കോടതിവിധിയുടെ വിശദാംശങ്ങള്എന്നിവ പരിശോധിക്കുക.ഇക്കാര്യത്തില്ഒരു അഭിഭാഷകന്റെ ഉപദേശം തേടുന്നത്നന്നായിരിക്കും.കൂട്ടുകുടുമ്പ സ്വത്തില്നിന്നും സ്ഥലം വാങ്ങുമ്പോഴും വളരെയധികം ശ്രദ്ധിക്കുക.
9. പിന്തുടര്ച്ച അവകാശമായി ലഭിച്ച ഭൂമി വങ്ങുമ്പോള്പിന്തുടര്ച്ച അവകാശ സര്ട്ടിഫിക്കറ്റ് കൂടി വാങ്ങണം. വസ്തു പണയപ്പെടുത്തി ലോണ്എടുക്കാന് രേഖ കൂടിയേ തീരൂ.
10. വീട് ഉള്ളതാണെങ്കില്അതിന്റെ വസ്തു നികുതി, കറന്റ്ചാര്ജ്, വാട്ടര്ചാര്ജ് എന്നിവ കുടിശികയില്ലാതെ അടച്ചിട്ടുണ്ടോ എന്ന് നോക്കണം.
11. സ്ഥലം wet ലാന്ഡ്‌ (കൃഷിഭൂമി) അല്ല എന്നും data ബാങ്കില്ഉള്പെട്ടതല്ല എന്നും വില്ലേജ് ഓഫീസില്നിന്നും ഉറപ്പാക്കുക. ഇങ്ങനെയുള്ള സ്ഥലങ്ങളില്വീട് വെക്കുന്നത് നിയമവിരുദ്ധമാണ്. വാങ്ങിക്കുന്ന സ്ഥലം, കെട്ടിടം നിര്മിക്കാന്സാധിക്കുന്നതാണോയെന്ന് കെട്ടിട നിര്മാണ ചട്ട പ്രകാരം രജിസ്റ്റര്ചെയ്ത ലൈസന്സികള്മുഖേന ഉറപ്പുവരുതതാവുന്നതാണ്.
12. വസ്തുവിലെ മണ്ണിന്റെ ഉറപ്പ്പരിശോധിച്ച്കെട്ടിടം വെക്കുവാന്അനുയോജ്യമാണോ എന്ന് തീര്ച്ചപ്പെടുത്തുക.
13. പ്രസ്തുത സ്ഥലം ടൗണ്പ്ലാനിങ് സ്കീമില്ഉള്പ്പെട്ടതാണോയെന്ന് ലൊക്കേഷന്പ്ലാന്കാണിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്നിന്നും അറിയാവുന്നതാണ്. ഇതിന് സ്ഥലം ഉള്പ്പെട്ട വില്ലേജും സര്വേ നമ്പരും സ്ഥലത്തിന്റെ ലൊക്കേഷന്പ്ലാനും സഹിതം തദ്ദേശ സ്വയംഭരണം സ്ഥാപനത്തെ ബന്ധപ്പെടാവുന്നതാണ്. അത് പോലെ ഗ്രീന്ബെല്റ്റ്ആയി പ്രഖ്യാപിച്ച സ്ഥലമാണെങ്കില്കെട്ടിട നിര്മ്മാണം സാധിക്കില്ല.
14. അംഗീകൃത പദ്ധതികള്പ്രകാരം, റോഡ് വീതി കൂട്ടുന്നതിന് പ്ലോട്ടില്നിന്നും സ്ഥലം വിടേണ്ടതുണ്ടെങ്കില്അതിനു ശേഷം ബാക്കിവരുന്ന പ്ലോട്ടില്മാത്രമേ നിര്മാണം നടത്താന്സാധിക്കുകയുള്ളൂ. ഇതു സംബന്ധമായ വിവരം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്നിന്നോ ജില്ലാ ടൗണ്പ്ലാനറില്നിന്നോ അറിയാവുന്നതാണ്.
15. സംരക്ഷിത സ്മാരകങ്ങള്‍, തീരദേശ പ്രദേശങ്ങള്തുടങ്ങിയവക്ക് ബാധകമാക്കിയിരിക്കുന്ന നിയന്ത്രണങ്ങള്എന്തെങ്കിലും പ്രസ്തുത സ്ഥലത്ത് ബാധകമാണോ എന്ന് പരിശോധിക്കേണ്ടതാണ്. ഇക്കാര്യം തദ്ദേശ സ്വയംഭരണ സ്ഥാപനത്തില്നിന്നോ ശാസ്ത്ര സാങ്കേതിക - പരിസ്ഥിതി വകുപ്പില്നിന്നോ അറിയാവുന്നതാണ്.
16. ഹൈ ടെന്ഷന്വൈദ്യുതി ലൈനുകള്ക്ക് സമീപമുള്ള പ്ലോട്ടുകള്കഴിവതും ഒഴിവാക്കുക.
17. പ്ലോട്ട്തിരിച്ചു വില്പന നടത്തുന്നവരുടെ പക്കല്നിന്നും ഭൂമി വാങ്ങുമ്പോള്അവയ്ക്ക് ജില്ലാ ടൗണ്പ്ലാനറുടെയോ ചീഫ് ടൗണ്പ്ലാനറുടെയോ ലേ ഔട്ട് അംഗീകാരം ഉണ്ടോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അമ്പതു സെന്റിനു മുകളില്ഒരേ സര്വ്വേ നമ്പരിലുള്ള ഭൂമി മുറിച്ച്വില്ക്കുമ്പോള്ടൌണ്പ്ലാനിംഗ്ഡിപ്പാര്ട്ട്മെന്റിന്റെ പ്രത്യേക അനുമതി ആവശ്യമാണ്‌. ലേ ഔട്ട് അംഗീകാരം ലഭ്യമായ പ്ലോട്ടുകള്മാത്രം വാങ്ങുക.
18. സ്ഥലത്തേക്ക്സ്വകാര്യ വഴിയുണ്ടെങ്കിലത്ആധാരത്തില്കാണിച്ചിട്ടുണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക. വഴി വേറെ സ്ഥലത്ത് കൂടി ആണെങ്കില് സ്ഥലത്തിന്റെ ഉടമസ്ഥനുമായി ചര്ച്ച ചെയ്തു വഴി തുടര്ന്നും ലഭിക്കും എന്ന് ഉറപ്പു വരുത്തുക. അതുപോലെ തന്നെ നിങ്ങള്വാങ്ങുന്ന സ്ഥലത്തിലൂടെ മറ്റുള്ളവര്ക്ക്വഴി അനുവദിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക.
19. ഏകദേശം എല്ലാ കാര്യങ്ങളും തൃപ്തികരമാണ് എങ്കില്മാത്രം വിലയെ കുറിച്ച് സംസാരിക്കുക. വസ്തുവിന്റെ സമീപ പ്രദേശങ്ങളിലെ വിലയെ കുറിച്ച് ഒരു അന്വേഷണം നടത്തുക. വിലപേശല്ഉടമസ്ഥനുമായി നേരിട്ട് നടത്തുക. വളരെ വില കുറച്ചു ഒരു വസ്തു ഓഫര്ചെയ്യുകയാണെങ്കില്എന്തെങ്കിലും പ്രശ്നങ്ങള്ഉണ്ടോ എന്ന് സൂക്ഷ്മമായി പരിശോധിക്കേണ്ടിയിരിക്കുന്നു.
20. വില തീരുമാനിച്ചു കഴിഞ്ഞാല്അഡ്വാന്സ്തുക കൊടുക്കുന്ന ദിവസം ഉടമസ്ഥനുമായി എഗ്രിമെന്റ് ഉണ്ടാക്കുക. 50 രൂപ പത്രത്തിലാണ് എഗ്രിമെന്റ് എഴുതുക. കൊടുക്കുന്ന അഡ്വാന്സ്‌, മൊത്ത വില, മറ്റു കണ്ടിഷന്സ്, ആധാരം രജിസ്റ്റര്ചെയ്യുന്ന തിയതി ഇവയെല്ലാം എഗ്രിമെന്റില്ഉണ്ടായിരിക്കണം. എഗ്രിമെന്റ് എഴുതുന്ന സമയം എല്ലാ രേഖകളുടെയും ഒറിജിനല്പരിശോധിച്ച് കുഴപ്പമില്ല എന്ന് ഉറപ്പാക്കണം. അല്പ്പം ചിലവു വരുമെങ്കിലും എഗ്രിമെന്റ് രേജിസ്റെര്ചെയ്യുന്നതാണ് നല്ലത്.
21. ഏതെങ്കിലും കാരണവശാല്എഗ്രിമന്റ്സമയത്തിനുള്ളില്വില്ക്കുന്ന ആള്ക്കോ വാങ്ങുന്ന ആള്ക്കോ ആധാരം റെജിസ്റ്റര്ചെയ്യുവാന്കഴിയാതെ വരികയാണെങ്കില്അക്കാര്യം ഇരുകക്ഷികളും ഒപ്പിട്ട ഒരു എഗ്രിമെന്റുണ്ടാക്കുകയോ പുതിയ ഒരെണ്ണം ഉണ്ടാക്കുകയോ വേണം.എഗ്രിമെന്റില്നിന്നും വില്ക്കുന്ന ആള്നല്കിയ അഡ്വാന്സ്തിരികെതരാതെ പിന്വാങ്ങാന്ശ്രമിക്കുകയാണെങ്കില്കോടതിയെ സമീപിക്കാവുന്നതാണ്‌.
22. സ്ഥലം വാങ്ങുന്നതിന് മുന്പ് വസ്തു അളന്നു അതിരുകള്കൃത്യമായി മനസ്സിലാക്കണം. ലൈസെന്സ് ഉള്ള സര്വെയരെ ഇതിനായി വിളിക്കാം. അളക്കുന്നത് നിലവിലെ ഉടമയുടെ സാന്നിധ്യത്തില്ആവണം . അടുത്തുള്ള ഭൂമിയുടെ ഉടമസ്ഥരെ നിങ്ങള്വാങ്ങാനുദ്ധേശിക്കുന്ന വസ്തു അളക്കുന്നതിനു മുമ്പ്അറിയിക്കുക. അതിര്ത്തികള്വ്യക്തമാകുന്ന രീതിയില്കാലുകള്നാട്ടുന്നത് നല്ലതാണ്‌.
23. വലിയ തുകക്കുള്ള വസ്തു ആണെങ്കില്വാങ്ങുന്നതിനു മുമ്പ് ഒരു പത്ര പരസ്യം ചെയ്യുന്നത് ഉത്തമമാണ്. ഇന്ന സ്ഥലം ഞാന്വാങ്ങുന്നതില്ആര്ക്കെങ്കിലും ആക്ഷേപം ഉണ്ടെങ്കില്അറിയിക്കണം എന്നതായിരിക്കണം പരസ്യം.
24. സ്ഥലത്തിന്റെ ഉടമ വിദേശത്ത് ആണെങ്കില്അദ്ദേഹം പവര്ഓഫ് അറ്റോര്ണി (മുക്ത്യാര്‍ ) നല്കിയ ആളില്നിന്നെ ഭൂമി വാങ്ങാവൂ.
25. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ ഉടമ ഒരു പട്ടികവര്ഗകക്കാരനാണെങ്കില്ഭൂമി വാങ്ങുന്നതിനുമുമ്പ്നിര്ബ്ന്ധമായും ജില്ലാ കളക്റ്ററുടെ അനുമതി വാങ്ങണം.
26. ആധാരം റെജിസ്റ്റര്ചെയ്യുന്നതിനു മുമ്പെ പ്രസ്തുത സ്ഥലത്ത്നിര്മ്മാണപ്രവര്ത്തനങ്ങള്നടത്തതിരിക്കുന്നതാണ്നല്ലത്‌.
27. വസ്തു വാങ്ങുന്ന ആളാണ്രേജിസ്ട്രഷന് മുദ്ര പത്രം വങ്ങേണ്ടത്. ആധാരത്തിനു വിലകുറച്ച്കാണിച്ച്മുദ്രപത്രത്തിന്റെ ചെലവുകുറക്കുന്നത്നല്ലതല്ല.
28. എഗ്രിമെന്റ് കാലാവധിക്ക് മുമ്പ് തന്നെ ലൈസന്സുള്ള വിശ്വസ്തനായ ഒരു ആധാരമെഴുത്തു കാരനെക്കൊണ്ട് ആധാരം തയ്യാറാക്കണം. അസ്സല്എഴുതും മുന്പ് ഡ്രാഫ്റ്റ്വായിച്ചു നോക്കണം. അടുത്തുള്ള വസ്തു ഉടമകളുടെ പേര്, അളവുകള്എല്ലാം കൃത്യം ആയിരിക്കണം. ആധാരം എഴുതുന്ന ആള്ക്ക് സര്ക്കാര്നിശ്ചയിച്ച ഫീസ്മാത്രമേ കൊടുക്കാവൂ. സബ് രെജിസ്ട്രി ഓഫീസില്കൈകൂലി കൊടുക്കാന്എന്ന പേരില്അധികം തുക കൊടുക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവും ഇല്ല. സര്ക്കാര്നിശ്ചയിച്ച ന്യായ വിലയില്രജിസ്റ്റര്ചെയ്യുന്ന ഒരു ആധാരവും മതിയായ തുകയ്ക്കുള്ള മുദ്രപത്രം ഉണ്ടെങ്കില്രജിസ്ട്രാര്ക്ക് തളളാന്അധികാരമില്ല. ആധാരം എഴുത്തുകാരന് കൊടുക്കുന്ന ഫീസിനു രശീത്വാങ്ങുക.
29. ഉടമസ്ഥന്പറഞ്ഞ സമയത്ത്പ്രമാണം എഴുതി തരുന്നില്ലാ എങ്കില്‍, എഗ്രിമെന്റ് കാലാവധി തീരുന്ന ദിവസം നിങ്ങള്ബന്ധപ്പെട്ട സബ് രജിസ്ട്രാര്ആഫീസില്പോയി രേജിസ്ട്രരെ നേരില്കണ്ടു എഗ്രിമെന്റ് കാണിച്ചു താന്ഹാജരായ വിവരം രേഖപ്പെടുത്താന്ആവശ്യപ്പെടണം. അന്നേ ദിവസത്തെ ഏതെങ്കിലും ഒന്ന് രണ്ട് ആധാരങ്ങളില്സാക്ഷി ആയി നില്ക്കുകയാണെങ്കില്നന്ന്. തുടര്ന്ന് കരാര്ലങ്ഘിച്ച ഉടമസ്ഥനോട് വസ്തു എഴുതി തരാന്ആവശ്യപ്പെട്ട് വക്കീല്നോട്ടീസ് അയക്കണം. ഏതെങ്കിലും കാരണവശാല്അയാള്പ്രമാണം എഴുതി തരുന്നില്ലാ എങ്കില്കോടതി മുഖേനെ വസ്തുഎഴുതി കിട്ടാന്അന്യായം ഫയല്ചെയണം.
30. രെജിസ്ട്രേഷന്സമയത്ത് അസല്ആധാരം, വസ്തുവിന്റെയും വീടിന്റെയും കരമടച്ച രസീത്, വാങ്ങുന്നവരുടെയും വില്ക്കുന്നവരുടെയും ഫോട്ടോ, തിരിച്ചറിയല്രേഖകള്എന്നിവ വേണം. വസ്തുവിന്റെ മുന്നധാരം ഉണ്ടെങ്കില്നന്ന്. വില്ക്കുന്ന ആളെ അറിയാമെന്നു സാകഷ്യപ്പെടുത്തിക്കൊണ്ട് രണ്ടു സാക്ഷികളും ഒപ്പിടണം. അഞ്ചു ലക്ഷം രൂപയില്കൂടുതല്വിലയുള്ള വസ്തു വാങ്ങുമ്പോള്പാന്കാര്ഡിന്റെയും തിരിച്ചറിയല്രേഖയുടെയും കോപ്പി സബ് രെജിസ്ട്രാര്ഓഫീസില്നല്കണം. വസ്തു വാങ്ങുന്നയാല്വിദേശത്ത് ആണെങ്കില്ആവശ്യമായ സ്ഥലങ്ങളില്വിരലടയാളവും ഒപ്പും ഇട്ടു ആധാരം തപാലില്എത്തിച്ചാല്മതി.
31. രേജിസ്ട്രഷന് ശേഷം മാത്രമേ ബ്രോക്കറുടെ ഫീസ്ഉണ്ടെങ്കില്കൊടുക്കാവൂ. പത്ര പരസ്യം മുഖേനയോ മറ്റോ ഉടമസ്ഥനുമായി നേരിട്ട് ഇടനിലക്കാരില്ലാതെ ഇടപാട് നടത്തിയാലും ചിലപ്പോള്സ്ഥലത്തെ ബ്രോക്കര്മാര്കമ്മിഷന്തട്ടാന്വേണ്ടി ഭീഷണിപ്പെടുത്തുന്ന സംഭവങ്ങള്പലയിടത്തും ഉണ്ടായിട്ടുണ്ട്. അത് ഒരിക്കലും വക വെച്ച് കൊടുക്കരുത്. പ്രശ്നം ഉണ്ടാവുകയാണെങ്കില്അടുത്തുള്ള പോലീസ് സ്റ്റേഷനില്പരാതി കൊടുക്കുക.
32. വാങ്ങുന്ന വസ്തുവിലുള്ള അവകാശം പൂര്ണമാകണം എങ്കില്ഭൂമി പോക്ക് വരവ് ചെയ്യണം. നികുതി അടച്ചു വില്ലേജ് ഓഫീസ് രേഖകളില്പുതിയ ഉടമയുടെ പേര് ചേര്ക്കുന്ന നടപടിയാണ് ഇത്. ആധാരത്തിന്റെ ഒരു കോപ്പി ഇതിനായി വില്ലേജ് ഓഫീസില്നല്കണം. രജിസ്ട്രേഷന്ദിവസം തന്നെ രജിസ്ട്രാരുടെ ഒപ്പും ഓഫീസ് സീലും ആധാര നമ്പരും ചേര്ത്ത ഒരു കോപ്പി വാങ്ങാം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ