
ആഫ്രിക്കയിലെ അത്ഭുത ബാലനെ കുറിച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്മള്‍ കേട്ടിട്ടുണ്ടായിരുന്നു, അന്ന് ഇന്റര്‍നെറ്റ് സൗകര്യം ഇത്ര വ്യപിച്ചിട്ടില്ലാത്ത അക്കാലത്തു മാധ്യമങ്ങളും മറ്റു മുഖേനെയും നാം ആ വാര്‍ത്തകള്‍ ഒപ്പിയെടുത്തിരുന്നുവെങ്കിലും നാം കാര്യമാക്കിയിരുന്നില്ല, എന്നാല്‍ 1000 കണക്കിന് ആളുകള്‍ക്ക് പരിശുദ്ധ ഇസ്ലാമിക കലിമത്തു ചൊല്ലികൊടുത്ത ആ കറുത്ത മുത്തിനെ നാം വേണ്ട വിധത്തില്‍ വിലയിരുത്തിയിട്ടില്ല എന്നതാണ് സത്യം, ആരാണ് സഊദ് ഹസ്സന് അഥവാ ഷെയ്ഖ് ഷറഫുദ്ദീന്‍ ഖലീഫ എന്നറിയപ്പെടുന്ന ആ അത്ഭുത ബാലന്‍? 1993 ഡിസംബറില്‍ ജനിച്ച ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന പേരിലറിയപെടുന്ന ഷെയ്ഖ് ഷറഫുദ്ദീന്‍ ഖലീഫ, ജനനം മുതല്‍ അത്ഭുതങ്ങള്‍ നിറഞ്ഞതായിരുന്നു, ഈസ്റ്റ് ആഫ്രിക്കയിലെ മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായ ടാന്‍സാനിയയിലെ അറുഷ എന്ന കുഗ്രാമത്തില്‍ കത്തോലിക്ക ക്രിസ്ത്യന്‍ കുടുംബത്തിലായിരുന്നു ജനനം, കുട്ടിയെ പ്രസവിച്ച ദിവസം ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കുട്ടിക്ക് ജീവനില്ലെന്നു വിധിക്കുകയും അങ്ങനെ വീട്ടുകാര്‍ സംസ്‌ക്കാരത്തിനായി കൊണ്ടു പോകുമ്പോള്‍ എല്ലാവരെയും അത്ഭുതപെടുത്തികൊണ്ട് കുട്ടി തുമ്മുകയും കരയുകയും ചെയ്തു. ചെറുപ്പം മുതല്‍ തന്നെ പഠിക്കാതെ ഖുര്‍ആന്‍ ആയത്തുകള്‍ ഓതാന്‍ തുടങ്ങി, കുട്ടിയില്‍ കണ്ടു തുടങ്ങിയ അസാധാരണ സംഭവങ്ങള്‍ സിഹ്ര്! ബാധയാണന്നു കരുതി മാതാപിതാക്കള്‍ ചികിത്സയും തുടങ്ങിയിരുന്നു. കുട്ടിക്ക് ജോസഫ് എന്ന നാമം നല്‍കിയെങ്കിലും അതംഗീകരിക്കാതെ മൂന്നാം വയസ്സില്‍ സഈദു എന്ന് സ്വയം പേര് വിളിച്ചു.
അഞ്ചാം വയസ്സില്‍ പരിശുദ്ദ ഖുര്‍ആനിലെ ഓരോ ആയത്തുകളും വളരെ വ്യക്തമായി വിശദീകരിച്ചു കൊണ്ട് പരിശുദ്ദ ദീനിന്റെ പ്രചരണം ആഫ്രിക്കയില്‍ ഈ അത്ഭുത ബാലന്‍ മുഖേനെ വ്യാപിക്കുക യായിരുന്നു, കത്തോലിക്കാ വിശ്വാസിയായിരുന്ന പിതാവ് ഹസ്സന്‍ എന്ന പേര് സ്വീകരിച്ചു ഇസ്ലാമിലേക്ക് കടന്നു വന്നു. മാതാവ് ഈയടുത്ത കാലത്തായിരുന്നു സൈനബ എന്ന പേര് സ്വീകരിച്ചു മുസ്ലിമായത്. ഇവിടത്തെ മാതൃ ഭാഷ സ്വാഹില്‍ ആയിരുന്നു, പക്ഷെ ഈ അത്ഭുത ബാലന്‍ വിദ്യ നേടാതെ തന്നെ അറബി, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റലി തുടങ്ങിയ ഭാഷകള്‍ സ്വായത്തമാക്കിയിരുന്നു. 28,000 പരം ആളുകള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ ബാലന്‍ മുഖേനെ ശഹാദത്തു ചൊല്ലികൊടുത്തു ഇസ്ലാമിലേക്ക് കടന്നു വന്നിട്ടുണ്ട്. ആദ്യമായിട്ടാണ് ഈ അത്ഭുത ബാലന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്, കൊല്ലത്തുള്ള ഖാദിസിയ്യ എന്ന സ്ഥാപനത്തിനാണ് ഈ സൗഭാഗ്യം വന്നുചേര്‍ന്നത്, മുമ്പ് നമ്മള്‍ കേട്ടിട്ടുള്ള ആ അത്ഭുത ബാലനെ നേരില്‍ കാണുകയും പതിനായിരങ്ങള്‍ക്ക് പരിശുദ്ദ കലിമ ചൊല്ലികൊടുത്ത ആ കറുത്ത മുത്തിന്റെ നാവില്‍നിന്നുല്‍ഭവിക്കുന്ന വിജ്ഞാന മുത്തുകള്‍ കരസ്ഥമാക്കാന്‍ എത്തിയ പതിനായിരങ്ങള്‍ക്ക് അവിസ്മരണീയ അനുഭവമായിരുന്നു! ഖദിസിയ്യാ സമ്മേളനത്തില്‍ മുഖ്യ അഥിതിയായെത്തിയ ഷറഫുദ്ദീന്‍ ഖലീഫ, അറബിയില്‍ തുടങ്ങിയെങ്കിലും ഇംഗ്ലീഷിലായിരുന്നു പ്രസംഗം, പ്രമുഖ യുവ പണ്ഡിതന്‍ ഉൃ. മുഹമ്മദ് ഫാറൂക്ക് നഈമി കൊല്ലം പരിഭാഷപെടുത്തിയത്“അല്ലാഹുവില്‍ സ്വീകരിക്കപെടുന്ന ഏക പാത അത് അഹലു സുന്നത്തി വല്‍ ജമാഅത്താണ്, നിങ്ങളെല്ലാം അതിന്റെ വാക്താക്കളാണന്നെതില്‍ എനിക്ക് വളരെ സന്തോഷമുണ്ട്, മുസ്ലിം സമൂഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ചില ആളുകള്‍ പ്രവാചകന്‍ മുഹമ്മദ് മുസ്തഫാ(സ) തങ്ങളെ വെറും സാധാരണ മനുഷ്യനെന്ന് പറയുന്നുണ്ട്, അത് ശരിയായ വിശ്വാസമല്ലെന്നു ഷെയ്ഖ് ഖലീഫ ഓര്‍മ്മിപ്പിച്ചു. നമ്മളെല്ലാവരും മനുഷ്യകതയുടെ താഴെക്കിടയില്‍ കിടക്കുന്നവരും നബി(സ) തങ്ങള്‍ അത്യുന്നതങ്ങളിലെ പ്രവാചക സ്രേഷ്ടരുമാണ്, ആ പുണ്ണ്യ റസൂലിനെ നമ്മളെ പോലെ സാധാരണ മനുഷ്യനാണെന്ന് പറയാന്‍ പാടില്ലാത്തതുമാണെന്ന് ഊന്നി പറയുകയും ചെയ്തു.” തന്റെ പ്രഭാഷണത്തില്‍ കൂടുതലും പ്രവാചക (സ) തങ്ങളെ മഹത്വം പറയാനായിരുന്നു വിനിയോഗിച്ചത്. കേരളത്തിലെ സുന്നി സ്ഥാപനമായ മര്‍കസും ദേളി സഅദിയ്യയും പുത്തിഗെ മുഹിമ്മാത്തും കണ്ണൂരിലെ സുന്നി സ്ഥാപനങ്ങളും ശൈഖ് സഈദ് ഹുസൈന്‍ സന്ദര്‍ശനം നടത്തി.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ