
മെക്ക: മെക്കയില്‍ മലയാളി ഹാജിമാര്‍ താമസിച്ചിരുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. തീര്‍ത്ഥാടകര്‍ ഹറം പള്ളിയിലായതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ജറുവലിലെ 128ാംനമ്പര്‍ കെട്ടിടത്തില്‍ റൂം നമ്പര്‍ 504ല്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടിത്തം.
ഈ ആറുനില കെട്ടിട
ത്തിലെ 500 തീര്‍ത്ഥാടകരെയും പെട്ടെന്ന് മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
മുറിയിലെ താമസക്കാരായ നാലു പേരും കെട്ടത്തിലെ മറ്റ് ഹാജിമാരും ഹറം പള്ളിയില്‍ പോയ സമയത്താണ് തീപിടിത്തമുണ്ടായത്. തീയണച്ചശേഷമാണ് അവര്‍ തീപ്പിടിത്തം അറിഞ്ഞത്. കോഴിക്കോട് സ്വദേശികളായ മുഹമ്മദലി, ഭാര്യ ആമിന, ഉസ്മാന്‍ കോയ, ഭാര്യ ജമീല എന്നിവരാണ് തീപ്പിടിത്തമുണ്ടായ മുറിയിലെ താമസക്കാര്‍. ഇവരുടെ ലഗേജുകള്‍ പൂര്‍ണമായും കത്തി നശിച്ചു. മുഹമ്മദലി, ആമിന ദമ്പതികളുടെ ഉടുവസ്ത്രം ഒഴികെ എല്ലാം കത്തിപ്പോയി. ലഗേജില്‍ സൂക്ഷിച്ചിരുന്ന 2500 റിയാലും നഷ്ടമായി. ഇവരോടൊപ്പം താമസിച്ചിരുന്ന ദമ്പതികളുടെ ലഗേജ് ഭാഗികമായി കത്തിയെങ്കിലും പണം നഷ്ടപ്പെട്ടില്ല. കിടക്കകളും ബെഡുകളും ഫാന്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളും അഗ്‌നിക്കിരയായി. തീ കണ്ടപാടെ കെട്ടിട കാവല്‍ക്കാരന്‍ ഓടിയെത്തി അഗ്‌നിശമന മാര്‍ഗങ്ങളുപയോഗിച്ച് തീയണയ്ക്കാന്‍ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല. ഹജ് സീസണ്‍ ആരംഭിച്ച ശേഷം ആദ്യമായാണ് ഒരു കെട്ടിടത്തിന് തീപിടിക്കുന്നത്.
സംഭവമറിഞ്ഞ് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരും മുതവ്വിഫിന്റെ പ്രതിനിധികളും ഹജ് മിഷന്‍ ഉദ്യോഗസ്ഥരുമെല്ലാം സ്ഥലത്തെത്തി അടിയന്തര നടപടികള്‍ സ്വീകരിച്ചു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ