 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 ഓഗസ്റ്റ് 14, ഞായറാഴ്‌ച

ഉരു എത്തി; ഇനിയുള്ള ദിനങ്ങളിൽ ബദറിനെ വരവേൽക്കാം.


ഇത്തവണത്തെ ബദർ ആണ്ടുനേർച്ച വിപുലമായി നടത്താൻ അൽ ഇമാൻ മസ്ജിദിൽ  ചേർന്ന  കമ്മറ്റി തീരുമാനമായി. നോമ്പ് പതിനേഴിനുള്ള ബദർ ആണ്ടിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇത്തവണ ഒളുഹിയ്യത്തിനു രണ്ട് പോത്തുകളെയാണു ഒരുക്കിയിരിക്കുന്നത്. ഇനിയുള്ള ദിനങ്ങളിൽ ബദറിന്റെ ഓർമകൾ അയവിറക്കാം.


(ബാക്കി ഫോട്ടോസ് താഴെ)

ഹിജറ രണ്ടാം വർഷത്തിലെ റംസാൻ പതിനേഴിനാണ്‌  അല്ലെങ്കിൽ ക്യത്യമായ്‌ പറഞ്ഞാൽ ക്രിസ്തുവർഷം623 ആദ്യമാസങ്ങളിൽ ഇസ്ലാമും ഇസ്ലാമിന്റെ ശത്രുക്കളും ആദ്യമായ്‌ ഉണ്ടായ യുദ്ധമാണ്‌ ബദർ യുദ്ധം. മുഹമ്മദ്‌ നബി (സ) മക്കാ ജീവിതത്തിൽ നബി (സ) നടത്തിയ പ്രവർത്തനത്തേയും,പ്രബോധനത്തേയും അവജ്ഞാപൂർവം വീക്ഷിച്ചിരുന്നവർ അതിന്റെ അന്ത്യഘട്ടത്തിൽ ഇത്‌ ഗുരുതരമായ അപകടമായി തീരും എന്നറിഞ്ഞ്‌ അവരുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച്‌ അടിച്ചമർത്തുവാൻ തീരുമാനിച്ചു.അതിനുമുൻപേ ഈ പ്രബോധനത്തിൽ വിശ്വാസം ഉൾക്കൊണ്ട്‌ വലിയ ഒരു വിഭാഗം ജനങ്ങൾ മുഹമ്മദ്‌ നബി (സ) യുടെ കീഴിൽ ഉയർന്നുവന്നിരുന്നു.ഇവർക്ക്‌ ഖുറൈശികളിൽ നിന്ന് മർദ്ദനമുറകൾ ഏലക്കേണ്ടിവന്നെങ്കിലും,അവർ വിശ്വസിച്ച തത്ത്വങ്ങളിൽ നിന്ന് വ്യതിചലിച്ചില്ല.ഈ ഒരു സംഭവം ഖുറൈശികളുടെ മുന്നിൽ ഇവർക്ക്‌ യഥാർത്ഥമായ്‌ ഇസ്ലാമിനോട്‌ സ്നേഹവും വിശ്വാസവുമുണ്ടെന്നു കാണിക്കുവാൻ കഴിഞ്ഞു.ശത്രുക്കളുടെ മുന്നിൽ ഇസ്ലാമിന്റെ ശബ്ദം അതിന്റെ നേട്ടങ്ങളുടെ വളരെ അടുത്തെത്തിയെന്നു കാണിക്കുവാൻ പറ്റിയ ഒരു ഉത്തമ ഉദാഹരണവുമാണിത്‌. മക്കയിലെ അവസാന വർഷങ്ങലെ ഹജ്ജ്‌ കാലത്ത്‌ പ്രവാചകനു ലഭിച്ച എഴുപത്തിയഞ്ചുപേരടങ്ങുന്ന ഒരു സംഘം പിന്നീട്‌ ഇസ്ലാമിന്റെ ചരിത്രത്തിൽ വിപ്ലാവാതമകമായ വഴിതിരിവായ്‌ തീർന്നു.ഇവർ നൽകിയ ഉറപ്പിന്മേലാണ്‌ പ്രവാചകൻ മദീനയിൽ സഘടിതമായ ഒരു സമൂഹം കെട്ടിപടുക്കുവാൻ തീരുമാനിക്കുന്നതും,അതിനായ്‌ മക്കവിട്ട്‌ മദീനയിലേക്കു ചേക്കേറിയതും.അങ്ങനെ അവിടെ "മദീനത്തുൽ ഇസ്ലാം"അഥവാ ഇസ്ലാമിന്റെ നഗരം പടുത്തുയർത്തുന്നതിന്റ ഭാഗമായ്‌,ഇസ്ലാമിന്റെ പ്രഥമകേന്ദ്രമായ "ദാറുൽ ഇസ്ലാം" സ്ഥപിച്ചതും. മദീനയിലെത്തിയ നബി ആദ്യമായ്‌ ചെയ്തത്‌ അവിടെത്തെ ഇസ്ലാമീക സമൂഹത്തിന്റെ ഭരണകാര്യങ്ങൾ ചിട്ടപ്പെടുത്തുകയും,ജൂതവിഭാഗങ്ങളുമായ്‌ നിലന്നിന്നു പോന്ന പ്രശ്‌നങ്ങൾ പരിഹരിക്കുക്കയുമണ്‌ ചെയ്തത്‌.പിന്നീടുമാത്രമായിരുന്നു കച്ചവടകാര്യങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചത്‌.കച്ചവടകര്യങ്ങളുടെ സുഗമമായ നടത്തിപ്പിനായി നബി പ്രധാനമായും രണ്ടുകാര്യങ്ങളാണ്‌ ചെയ്തത്‌.അതിൽ ആദ്യത്തേത്‌ ചെങ്കടൽ തീരത്തിനും മദീനക്കും മദ്ധ്യേയുള്ള ഗോത്രവർഗ്ഗമായ"ജുഹൈന"യുമായും പ്രാന്തപ്രദേശങ്ങളിലെ ഗോത്രങ്ങളായ"യൻ ബുഇനം,ദുൽ ഉശൈറ,ബനൂസമുറ"എന്നിവരുമായും സൗഹ്യദ സഖ്യ ഉടമ്പടി ഉണ്ടാക്കുക്കയും ചെയ്തു.ഇവരെല്ലാം ഇസ്ലാമിനോടു കൂറുപുലർത്തുന്നവരായിരുന്നു. രണ്ടാമതായി ഖുറൈശി കച്ചവടക്കാരെ ഭീഷണിപ്പെടുത്താൻ തുടരെ തുടരെ സംഘങ്ങളെ അയച്ചിരുന്നു. ഇതിൽ രക്തചൊരിച്ചല്ലോ,കച്ചവടസാമഗ്രിഹികൾ കൊള്ളയടിക്കല്ലോ ഉണ്ടായിരുന്നില്ല.പക്ഷെ മക്കാനിവാസികൾ ഇതിനെതിരെ തിരിച്ചടിച്ചത്‌ മദീനാ നിവാസികളുടെ കച്ചവടസാമഗ്രിഹികൾ കൊള്ളയടിച്ചായിരുന്നു. കാര്യങ്ങൾ ഇത്രത്തോളം ആയപ്പോൾ ഇതിനെതിരെ മദീനായിലെ ഗോത്ര നിവാസികൾ മക്കക്ക്‌ നിവാസികളെ തിരിച്ചടിച്ചു.അതിന്നാൽ മദിനയിൽ കൂടി മക്കയിലേക്കു ചരക്കുകൾ കൊണ്ടു പോകാൻ മക്കാഖുറൈശികൾ ഭയന്നു. ഹിജറ രണ്ട്‌ ശഹബാനിൽ സിറിയയിൽ നിന്ന് മക്കയിലേക്ക്‌ മദിന വഴി പോയിരുന്ന കച്ചവടസംഘത്തിന്റെ പക്കൽ വളരെ അധികം ചരക്കുണ്ടായിരുന്നുവെങ്കിലും,കാവൽക്കാരായി ഉണ്ടായിരുന്നവർ മുപ്പതിനും നാൽപതിനും മദ്ധ്യേ മാത്രമായിരുന്നു.മദീനാഗോത്രങ്ങളുടെ കവർച്ചക്കിരയായ മുൻ സംഭവങ്ങൾ ഓർത്ത്‌ സംഘതലവൻ"അബുസുഫിയാൻ" മക്കയിലേക്കു ദൂതുമായ്‌ ദൂതനെ അയച്ചു.ദൂതിപ്രകാരമായിരുന്നു"മുഹമ്മദും (സ) കൂട്ടരും എന്റെ കയ്യിലുള്ള നിങ്ങളുടെ ധനം പിടിച്ചെടുക്കാൻ പുറപ്പെട്ടിരിക്കുന്നു ഉടൻ സഹായത്തിനെത്തുക".ഇതു വായിച്ച മക്കാഖുറൈശികൾക്ക്‌ വളരെയേറെ ദേഷ്യം വരികയും അവർ യുദ്ധത്തിനായ്‌ തയ്യാറാവുകയും ചെയ്തു. തെറ്റായി ധരിപ്പിക്കപ്പെട്ട ഈ യുദ്ധ വാർത്തയറിഞ്ഞ നബി (സ) ഈ യുദ്ധത്തിൽ നിന്നും ഇസ്ലാമിനെ രക്ഷിക്കാൻ തനിക്കു കഴിഞ്ഞില്ലയെങ്കിൽ,മുസ്ലീം സമൂഹം തന്നെ ഇല്ലാതായേക്കുമെന്നതിന്നാലും,ഖുറൈശി മതാനുഭാവികളായ"മുനഫിഖുകളും,മുശ്‌രിക്കുകളും"ഉള്ള മദീനയിൽ മക്കാഖുറൈശികൾ അക്രമിച്ചാൽ മുസ്ലീം സമൂഹമാണ്‌ ഇല്ലാതാവുക എന്നതിനാലും നബി (സ) ഈ യുദ്ധത്തിനെതിരെ പോരാടുവാൻ നിശ്ചയിച്ചു. നബിയും യഥാർത്ഥ വിശ്വസികളും സർവ്വതും മറന്ന് ജീവമരണ പോരാട്ടത്തിനായി തെക്കുഭാഗത്തേക്കുനീങ്ങി.ഇവിടെയാണല്ലോ,ഖുറൈശിപ്പടയുള്ളത്‌.അങ്ങനെ റംസാൻ പതിനേഴ്‌,ഹിജറ രണ്ടാം വർഷം ബദറിൽ ഇരുസംഘങ്ങളും അണിനിരന്നപ്പോൾ,മൂന്നു ഖുറൈശിക്കു ഒരു മുസ്ലീം എന്നും ആയുധങ്ങളും വേണ്ടയത്രയില്ലെന്നുകണ്ട നബി (സ) ഭക്തിപൂർവം ഇരുകൈകളും മുകളിലോട്ടുയർത്തി വളരെ വിനീതനായി അല്ലാഹുവിനോട്‌ അഭ്യർത്ഥിച്ചു"അല്ലഹുവേ ഘുറൈശികൾ അഹങ്കാരത്താൽ അങ്ങയുടെ ദൂതൻ കള്ളനാണ്‌ എന്നു വരുത്തുവാൻ കൂട്ടം കൂടി വന്നിരിക്കുന്നു.അതിനാൽ അങ്ങ്‌ വാഗ്‌ദാനം ചെയ്തസഹായത്തിനായ്‌ ഞാൻ അങ്ങയോടു യാചിക്കുകയാണ്‌ ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാൽ പിന്നെ ഈ ഭൂമിയിൽ അങ്ങയെ ആരാധിക്കാൻ അരും തന്നെ അവശേഷിക്കില്ല"എന്നുപറഞ്ഞവസാനിപ്പിച്ചു. അങ്ങനെ ദ്രഢവിശ്വസാത്തിന്റെ മുന്നിൽ ഖുറൈശി പട പരാജയമടഞ്ഞു.നിരായുധരായ വിശ്വസാത്തിന്റെ അനുയായികൾക്കു ലഭിച്ച വിജയത്തിൽ എഴുപതു ഖുറൈശികൾ വധിക്കപ്പെടുകയും,എഴുപതുപേർ ബന്ധസ്ഥരാവുകയും,യുദ്ധ സാമഗ്രിഹികൾ മിസ്ലീമുകൾക്കു ലഭിച്ചുവെന്നു മാത്രമല്ല ഇസ്ലാം വിരുദ്ധപ്രസ്ഥാനത്തിന്റെ നട്ടെല്ലായ ഖുറൈശിനേത്രനായകർ ഈ യുദ്ധത്തോടെ ഇല്ലാതാവുകയും ചെയ്തതോടെ അറേബ്യയിലുടനീളം ഇസ്ലാം പരിഗണിക്കപ്പെടേണ്ട ശക്തിയായ്‌ ഉയർന്നു.ബദർ യുദ്ധത്തിനു മുൻപ്‌ ഇസ്ല്ലാം ഒരു മതമായിരുന്നു.എന്നാൽ യുദ്ധത്തിനുശേഷം ഇസ്ല്ലാം ഒരു രാഷ്ട്രമായി മാറി. ഈ യുദ്ധം ഇസ്ലാമിന്റെ വിശുത മത ഗ്രന്ഥമായ "ഖുർആനിൽ"പറയുന്ന മഹത്തായ യുദ്ധം.ഇവിടെ നിന്ന് ഇസ്ലാമിന്റെ ധാർമീകത ലോകത്തിന്റെ മുന്നിൽ എത്തിക്കുവാനും ഇസ്ലാമിക രാഷ്ട്രത്തിന്റെ ഭരനഘടനാവകുപ്പുകൾ"ദാറുലിസ്ലാമിനു" പുറത്തുള്ളവർക്കു കാണിച്ചു കൊടുക്കുവാനും ഈയുദ്ധത്തിനു കഴിഞ്ഞു..

കാരശ്ശേരി ബദർ അണ്ടിന്റെ ചില ഒരുക്കങ്ങളുടെ നിമിഷങ്ങൾ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ