 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 ഓഗസ്റ്റ് 26, വെള്ളിയാഴ്‌ച

ബദർ ആണ്ട്; അവേശത്തിരയിളക്കങ്ങളിലൂടെ….


ഇത്തവണത്തെ ബദർ ആണ്ട് വളരേ വിപുലമായിട്ടാണു കാരശ്ശേരിയിൽ കൊണ്ടാടിയത്ത്. പ്രസ്തുത പരിപാടിയിൽ കാരശ്ശേരിയിലെ എല്ലാ സുന്നി സുഹ്രത്തുക്കളുടേയും സഹകരണം ശ്രദ്ധേയമായി. പരിപാടിയിൽ നേത്രതം നൽകിയിരുന്നത് കെ സി മജീദ് സാഹിബും കൺ‌വീണർമാരായ സഫീർ (കുഞ്ഞുട്ടി) ബാസിത്ത്, സുഹൈൽ എന്നിവരുമായിരുന്നു. വിപുലമായ പരിപാടി നടന്നത് പണിപുരോഗമ്മിച്ചുകൊണ്ടിരിക്കുന്ന സി എം സെന്ററിന്റെ താഴെ നിലയിലായിരുന്നു. പ്രായപരിതിയില്ലാതെ എല്ലാവരും ഒന്നിച്ചതിനാൽ ഒരു വൻ വിജയമായിമറി ഇത്തവത്തെ ബദർ ആണ്ട്. അറവിനു നേത്രതം നൽകിയത് മേലേപുറാ‍യിൽ നാസിർ, മേലേപുറായിൽ സലീം എന്നിവരായിരുന്നു എന്നാൽ പാചകത്തിനു മേൽനോട്ടം വഹിച്ചത് അബൂബക്കർകാക്കയും കളത്തിങ്ങൽ കുഞ്ഞിക്കാക്കയും വേങ്ങേരി പറമ്പ് ഉണ്ണിമമ്മദ് കാക്കയുമായിരുന്നു. വളരെ വ്യത്യസഥമായത് മാംസം കഷ്ണമാക്കുന്നതിൽ ഗൾഫു പ്രതിനിധികൾ മറ്റൊരാൾക്കും വഴിമാറതെ നിന്നു. ഗൾഫു പ്രതിനിധികളായ സഫീർ സഫർ ഷംസീർ സലീം   ബാവ മെലെപുറായി, ജാബിർ എന്നിവരാണു മാംസം കഷ്ണമാക്കുന്നതിനു നേത്രതം നൽകിയത്. മാംസം കഴുകുന്നതെല്ലാം എസ് എസ് എഫുക്കാരായിരുന്നു. കളത്തിങ്ങൽ അനസ്, കളത്തിങ്ങൽ ജാബിർ, കളത്തിങ്ങൽ സിറാജ്, കളത്തിങ്ങൽ മിസ്‌ഹബ്,അൽത്താഫ്, വി പി ഷാഫി , എം പി ഷാനിദ്, ആഷിഖ് എന്നിവരായിരുന്നു. മാംസത്തിൽ മസാല തേച്ചു പിടിപ്പിച്ചിരുന്നതു എസ് വൈ എസിന്റെ പ്രതിനിധികൾ മികവുകാട്ടി എൻ പി സലീം, കളത്തിങ്ങൽ അഷ്‌റഫ്, പാറത്തരിപ്പയിൽ ഷിഹാബ്, അക്ബർക്കാക്ക എന്നിവരും നേത്രതം നൽകി. മാംസത്തിനു വേണ്ടിയുള്ള മസാലകളും പച്ചകറിക്കളും ഒരുക്കിയിരുന്നത് കാക്ക റഹീം കാക്കയുടെ നേത്രതത്തിൽ ഒരു എസ് ബി എസ് പടതന്നെയുണ്ടായിരുന്നു.        പരിപാടിയിലെ ചില നിമിഷങ്ങളിലേക്ക്…………………….






             

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ