 3D എഫക്ടിൽ ഖുർആൻ പാരായണം ചെയ്യാം… Qur’an flashക്ലിക്കു ചെയ്യൂ…..


2011 നവംബർ 12, ശനിയാഴ്‌ച

നിങ്ങൾക്കറിയാമോ…. കാരശ്ശേരിയിൽ ഒരു പോസ്റ്റാഫീസുണ്ട്…!!!!



എത്ര പെട്ടന്നാണു നമ്മൾ കത്തുകളെ മറന്നത് ഗൾഫിലെ ഉപ്പയുടെ കത്തിനു വേണ്ടി കാത്തിരിക്കുന്ന മക്കൾ………, ഭർത്താവിനു കത്തയക്കാൻ വേണ്ടി ലോങ് കവറും പതിനഞ്ച് രൂപയുടെ സ്റ്റാപും വാങ്ങികൂട്ടുന്ന ഭാര്യമാർ…….എല്ലാം നാം മറന്നു, എന്നുവച്ചാൽ നമ്മുടെ മനസിൽ നിന്നും അത് ഡിലീറ്റ് ചെയ്തു. അല്ലെങ്കിൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കു താങ്കൾക്കുത്തരം നൽക്കാൻ കഴിയുമോ……..?

1). ഒരു പോസ്റ്റൽ കാർഡിന്റെ വിലയെന്ത്…….???
2). എന്താണ് ഇൻലന്റ്…….??
3). നമ്മുടെ നാട്ടിനുള്ളിൽ ഒരു കത്തയക്കാൻ നമ്മൽ എത്ര മുടക്കണം..??
4). നിങ്ങൾക്കു മണിയോഡർ പൂരിപ്പിക്കാനറിയുമോ……?
5). എങ്ങിനെ ഒരു രജിസ്റ്റേർഡ് കത്തയക്കാം..???

അറിയില്ലല്ലോഅതാണു പറഞ്ഞത് നമ്മളെല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നുവെന്ന്. പുതിയ കണ്ടുപിടിത്തങ്ങൾ നമ്മളെ പഴയതു മറവിപ്പിച്ചു. നമ്മൾ തിരക്കിലാണ്. തിരക്കെന്നു വച്ചാൽ തിരക്കോടു തിരക്ക് ഫോൺ കോളുകൾ ഇ മെയിലിനു വഴിമാറിയും ഇ മെയിൽ ചാറ്റിങ്ങിനു വഴിമാറിയും ചാറ്റിങ്ങ് മൊബൈൽ മെസേജിനു വഴിമാറിയും മെസേജുകൾ തന്നെ ഷോർട്ട് ഫോർമാക്കിയും നമ്മൾ നമ്മുടെ സമയം ലാഭിച്ചു. അങ്ങിനെ അങ്ങിനെ അങ്ങിനെ നമ്മൾ പുതു യുഗത്തിന്റെ പിന്നാലെ ഓടിത്തുടങ്ങി ഇപ്പോൾ മൊബൈലില്ലാതെ ജീവിക്കാനവില്ല, ഫേസ്ബുക്കും ഇ-മെയിലുമില്ലാത്തവൻ പഴഞ്ചനായി മാറി. മണിക്കൂറുകൾ നാം നെറ്റിൻ കവലകളിൽ അലഞ്ഞു നടക്കുന്നു…….. പറഞ്ഞു വന്നത് കാരശ്ശേരിയുടെ മൂലയിൽ ഇപ്പോഴും പോസ്റ്റഫീസുണ്ട്. കുറച്ചു മാസികയും പെൻഷനുമായി അതങ്ങിനെ ജീവിച്ചു പോകുന്നു. ഇപ്പോൾ നമുക്ക് പോസ്റ്റഫീസിൽ ഫോൺ ബില്ലടക്കാം, ഒരു മണി സേവിങ്ങ് അകൌണ്ട് തുടങ്ങാം, സാധനങ്ങൾ പാർസൽ വരേ അയക്കാം  പിന്നെ എന്തുകൊണ്ട് നമുക്കിതെല്ലാം ഉപയോഗിച്ചുകൂടാ……….???????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ