ഒരു എസ് എസ് എഫുക്കാരൻ പോലുമില്ലാത്ത കാരശ്ശേരിയെ കുറിച്ച് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ…..?? ഉറങ്ങുന്ന കാരശ്ശേരിക്കെന്നും ഉണർത്തു പാട്ടായിരുന്നു എസ് എസ് എഫ്, എത്രയെത്ര പ്രവർത്തനങ്ങൾ എത്രയെത്ര സഹായങ്ങൾ…..ഓരോ വർഷത്തിലേയും വാർഷിക കണക്കെടുക്കുമ്പോൾ പ്രവർത്തനങ്ങളുടെ ഗ്രാഫ് ഉയർന്നു തന്നെ. എസ് എസ് എഫുക്കാർ എന്നും പുതുമകളെ ഇഷടപ്പെടുന്നവരാണു. അതിന്റെ വ്യക്ത ഉദാഹരണമാണു അവർ പെരുന്നാളിനെ വരവേൽക്കുന്നത്. എത്ര സന്തോഷത്തോടെയും ഒത്തൊരുമയോടും കൂടിയുള്ള പ്രവർത്തനം..... എന്നും മനസിൽ നന്മകൾ മാത്രമേ നിറച്ചിട്ടുള്ളൂ. കഴിഞ്ഞ വലിയ പെരുന്നാളിനു കാരശ്ശേരി ഇന്നു വരേ കാണാതത്ര വലിപ്പത്തിലുള്ള ഫ്ലാഗ് തൂക്കിയില്ലേ….? ചെറിയ പെരുന്നാളിനു ഏവർക്കും ആഘർഷണീയമായ ബലൂൺ ഗേറ്റ് നിർമിച്ചില്ലേ……? അതുപോലെ തന്നെ അവർ എല്ലാ പെരുന്നാളിനും എല്ലാവർക്കും മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. ഇതിന്റെയെല്ലാം പിന്നിൽ മറ്റൊരു വസ്തുതയുണ്ട്. ഏതൊരു എസ് എസ് എഫുക്കാരനും ഒരു ജനതയെ നയിച്ചു കൊണ്ടുപോകാനുള്ള നേത്രത പാടവമുണ്ട്. ഇവന്റ് മനേജ് എന്നു നാം സാങ്കേതികമായി വിളിക്കുന്ന ‘പരിപാടി നടത്തിപ്പുകാർ’ വാഴുന്ന ഈ കാലത്ത് ഒരു എസ് എസ് എഫുക്കാരനു നിസംശയം പറയാം ഒരു പരിപാടി എനിക്കു നടത്താൻ കഴിയുമെന്ന്…. ഒരു ആധുനിക യുഗത്തിൽ ഉണ്ടാവേണ്ട മാനേജേറിയൽ സ്കിൽ അവൻ അറിയാതെ അവനിൽ വളരുന്നു. മറ്റാർക്ക് അവകാശപെടാനകും ഈ ഒരു സവിശേഷത..


അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ