അറേബ്യൻ പൊൻ പണം നാടുകടന്നെത്തിയപ്പോൾ നമ്മുടെ നാടെല്ലാം പുരോഗമന-ത്തിന്റെ പാതയിലായിരിക്കുന്നു. എന്തിനു പറയുന്നു നൂറ്റാണ്ടിന്റെ കഥകൾ കാതുസൂക്ഷിച്ച നമ്മുടെ കണ്ടോളിപ്പാറയെ വരേ നമ്മൾ മറന്നു. ആർക്കു വേണം പഴങ്കഥ. മുരുകൻ കട്ടാകട പാടിയപോലെ
“ തിര മുത്തമിട്ടോരു കരീമണൽ തീരത്ത്
വരയിട്ടു നമ്മൾ പൊതിഞ്ഞെടുത്തു” എന്നാണു അവസ്ഥ. എന്നാൽ ഇതിൽ നിന്നും സ്വല്പം വത്യസ്ഥമാണു കാരശ്ശേരിക്കാരുടെ കാര്യം. അവിടെ ഇത്തിരി പച്ചപ്പ് ഇപ്പോഴും ബാക്കിനിൽക്കുന്നു. പാറയും നീരുറവും ഇന്നും നിലനിൽ -ക്കുന്നു. കുളിർക്കാറ്റ് ഇന്നും വീശുന്നു. കാരശ്ശേരിക്കാരായ എത്ര പേർ മണിയട്ടി പാറയിൽ പോയിട്ടുണ്ട്…? എത്രയോ കാശുമുടക്കി നമ്മൾ വയനാടിലും മറ്റ് പ്രദേശങ്ങളിലും പ്രക്രതി ആസ്വദിക്കാൻ പോകുന്നു. എന്തുകൊണ്ട് നിങ്ങൾ നമ്മുടെ നാടിന്റെ സൌന്ദര്യം കാണുന്നില്ല. അല്ലെങ്കിൽ കണ്ടിലെന്നു നടിക്കുന്നു. നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നമ്മൾ നമ്മുടെ കുട്ടിക്കളേയും കൂട്ടി ഒരു ദിവസം മണിയട്ടി കയറിയാൽ എത്ര സുന്ദരമായിരിക്കും ആ സായഹ്നം……ഒരു പക്ഷേ അടുത്ത വർഷം അവിടെ അങ്ങിനെയൊരു പാറ തന്നെ ഉണ്ടാവാനിടയില്ല അത്രയും തക്രതിയായിട്ടാണു അവിടെത്തെ ക്രഷറിന്റെ പ്രവർത്തനം. ഇന്നു നമുക്ക് പുഴതീരമില്ല…… നളെ നമ്മുടെ കൊച്ചുമക്കൾക്കു ഇവിടെയൊരു പാറമലയുണ്ടായിരുന്നെന്ന് പറഞ്ഞുകൊടുക്കാൻ വേണ്ടിയെങ്കിലും ഒരു തവണ അവിടെ പോവുക…..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ